Thursday, July 11, 2019 Last Updated 2 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 04.53 PM

അത്തം നാളിന് ' പാദദോഷ'മുണ്ടെന്ന് പറയുന്നു , എന്താണ് പാദദോഷം ?

ask to astrologer

കുളം കുഴിക്കുമ്പോള്‍


ചോദ്യം: വീടിന്റെ തെക്ക് വടക്ക് കുളം കുത്തിയാല്‍ ദോഷമുണ്ടോ?
---- രാഘവ പണിക്കര്‍, കായംകുളം

ഉത്തരം: വീടിന്റെ തെക്ക് വടക്ക് കുളം കുത്തുന്നത് നല്ലതല്ല. കിഴക്ക് പടിഞ്ഞാറായി ദീര്‍ഘത്തില്‍ കുളം കുത്തുന്നതാണ് നല്ലത്.

** ** **

പെണ്ണത്തം പൊന്നത്തം?


ചോദ്യം: അത്തംനാള്‍ പൊതുവേ നല്ലതാണെന്ന് കേട്ടിട്ടുണ്ട്. ഇത് ശരിയാണോ. അതുപോലെ അത്തം നാളിന് പാദദോഷമുണ്ടെന്ന് പറയുന്നു. എന്താണ് പാദദോഷം. അത്തം നാളിന്റെ പൊതുഫലം കൂടി അറിഞ്ഞാല്‍ നന്നായി.
---- രമഗോപാല കൃഷ്ണന്‍, രാമേശ്വരം

ഉത്തരം: അത്തം പാദദോഷമുള്ള നാളാണ്. അത്തം നാള്‍ 24 മണിക്കൂര്‍ തികച്ചുമുണ്ടെങ്കില്‍ (ഒരുനാളും കൃത്യം 24 മണിക്കൂര്‍ ഉണ്ടാവണമെന്നില്ല.) 6 മണിക്കൂര്‍ വീതമുള്ള നാലുപാദങ്ങള്‍ ആയിരിക്കാം. ഇതില്‍ ആദ്യത്തെ പാദത്തില്‍ ജനിച്ചാല്‍ പിതാവിനും, രണ്ടാമത്തെ പാദത്തില്‍ ജനിച്ചാല്‍ അമ്മാവനും, മൂന്നാമത്തെ പാദത്തില്‍ ജനിച്ചാല്‍ കുട്ടിക്കുതന്നെയും നാലാമത്തെ പാദത്തില്‍ ജനിച്ചാല്‍ അമ്മയ്ക്കുമാണ് ദോഷം പറയുന്നത്.

എന്നാല്‍ ജനനസമയം വച്ച് എടുക്കുന്ന ഗ്രഹനിലയില്‍ ലഗ്നം കന്നിയും, ചൊവ്വാഴ്ച ദിവസം സപ്തമിതിഥി, ലഗ്നത്തില്‍ ചന്ദ്രന്‍ ഇവ ഒത്തുവന്നാല്‍ മാത്രമേ ദോഷമുള്ളൂ. എന്നാണ് ആചാര്യ മതം. ഇത്രയും ഒത്തുവരിക പ്രയാസമാണ്.

അത്തം നാള്‍ പൊതുവേ സ്ത്രീകള്‍ക്ക് നല്ലതാണെന്ന് പറയുന്നുവെങ്കിലും ഗ്രഹനില കൂടി അനുകൂലമായാലേ ഗുണമുണ്ടാവൂ. ഈ നാളുകാര്‍ ഒരുകാര്യത്തിലും ബഹളം കാണിക്കാത്തവരും ആത്മനിയന്ത്രണമുള്ളവരുമാണ്. എന്തു ബുദ്ധിമുട്ടുകളും സഹിക്കാന്‍ ഇവര്‍ സന്നദ്ധരായിരിക്കും. എല്ലാവരുമായി അടുത്ത് ഇടപഴകും, എല്ലാവരുടെയും സ്‌നേഹ വിശ്വാസങ്ങള്‍ ആര്‍ജിക്കും.

ഇവരുമായി അടുക്കുന്നവര്‍ പിന്നെ അകലാന്‍ മടിക്കും. അന്യര്‍ക്ക് ഉപദ്രവമുണ്ടാക്കുന്നതൊന്നും ഇവര്‍ ചെയ്യാറില്ല. പലരെയും സഹായിക്കുമെങ്കിലും അത് അതേ രീതിയില്‍ തിരിച്ചു കിട്ടണമെന്നില്ല. എല്ലാക്കാര്യത്തിലും അടുക്കും ചിട്ടയും ഉണ്ടാകും. വഴക്കിനൊന്നും പോകാതെ തന്നെ സ്വന്തം കാര്യം നേടാന്‍ മിടുക്കരാണ്. ലളിതജീവിതം ഇഷ്ടപ്പെടും. എന്നാല്‍ അനാവശ്യമായ വാശികള്‍ കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്ന് വരാം.

സ്വതന്ത്രജീവിതം നയിക്കാനാണ് ഇവര്‍ക്ക് പൊതുവേ ഇഷ്ടം. ഉയര്‍ച്ചയും താഴ്ചയും നിറഞ്ഞതായിരിക്കും ഇവരുടെ ജീവിതം.

** ** **

നവരത്‌നങ്ങള്‍


ചോദ്യം: നവരത്‌നങ്ങള്‍ ഏതൊക്കെയാണ്. അത് ഏത് ഗ്രഹങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്.
--- ജോസ്‌മോന്‍, മദ്രാസ്

ഉത്തരം: ഒന്‍പത് പ്രസിദ്ധ രത്‌നങ്ങളാണ് നവരത്‌നങ്ങള്‍. ഈ ഒന്‍പത് രത്‌നങ്ങളുടെ ആധിപത്യം ഒന്‍പത് ഗ്രഹങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

1. സുരന്‍ (രവി) - മാണിക്യം
2. ചന്ദ്രന്‍- മുത്ത്
3. കുജന്‍ (ചൊവ്വാ) - പവിഴം
4. ബുധന്‍- മരതകം
5. ഗുരു (വ്യാഴം))- പുഷ്യരാഗം
6. ശുക്രന്‍- വജ്രം.
7. ശനി - (ഇന്ദ്രനീലം)
8. രാഹു- ഗോമേദകം
9. കേതു- വൈഡൂര്യം

ബാബുനായര്‍, പാലാ
മൊ: 9447136975

Ads by Google
Thursday 11 Jul 2019 04.53 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW