Thursday, July 11, 2019 Last Updated 2 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 04.41 PM

ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് സൗദി ഹജ്ജ് മന്ത്രാലയം ഡയറക്ട്ടറുമായി കൂടിക്കാഴ്ച നടത്തി

uploads/news/2019/07/321082/Gulf110719f.jpg

ജിദ്ദ: ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് സൗദി ഹജ്ജ് മന്ത്രാലയം ഡയറക്ടർ ജനറൽ എൻജി. മർവാൻ സുലൈമാനുമായി കൂടിക്കാഴ്ച നടത്തി. ജിദ്ദ ഹജ്ജ് ടെർമിനലിലെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

ഇന്ത്യൻ ഹാജിമാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു ഹജ്ജ് കോൺസൽ വൈ. സാബിറും കോൺസൽ ജനറലിനൊപ്പമുണ്ടായിരുന്നു.

ഹജ്ജ് ടെർമിനലിൽ ഇന്ത്യൻ ഹാജിമാർക്കായി 24 മണിക്കൂർ പ്രവർത്തിക്കുന്ന ഡിസ്പൻസറിയും ഹജ്ജ് മിഷെൻറ ബ്രാഞ്ച് ഒാഫിസും പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നും ഈ മാസം നാലു മുതൽ മദീനയിൽ തീർഥാടകർ എത്തിതുടങ്ങി .എന്നാൽ ജിദ്ദ വിമാനത്താവളം വഴി

ഈ മാസം 20 മുതലാണ് ഇന്ത്യൻ ഹാജിമാർ എത്തുക . രണ്ടു ലക്ഷം പേരാണ് ഇത്തവണ ഇന്ത്യയിൽനിന്ന് ഹജ്ജ് കമ്മിറ്റി വഴി വരുന്നത്. ഇതിൽ 77,000 പേർ ജിദ്ദ വിമാനത്താവളം വഴിയും ബാക്കിയുള്ളവർ മദീന വിമാനത്താവളം വഴിയുമാണ് ഈ വർഷത്തെ ഹജ് നിർവഹണത്തിന് എത്തുന്നത് .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Thursday 11 Jul 2019 04.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW