Thursday, July 11, 2019 Last Updated 2 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 03.06 PM

മുപ്പത് വര്‍ഷം മുമ്പ് വാങ്ങിയ 200 രൂപയുടെ കടം വീട്ടാന്‍ കെനിയയില്‍ നിന്നുള്ള എംപി ഇന്ത്യയില്‍: അവിശ്വസനീയം!

Kenyan MP,  Aurangabad grocer

കടം വാങ്ങിയാല്‍ അത് പലപ്പോഴും മറക്കുകയാണ് പലരും ചെയ്യുന്നത്. ഇനി അഥവ മറന്നില്ലെങ്കില്‍ തന്നെ കൊടുക്കാന്‍ ഒരിത്തിരി വൈമനസ്യം തോന്നുകയും ചെയ്യും. വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ എല്ലാ കടവും പഴങ്കഥയായി മാറും. എല്ലാ സങ്കല്‍പങ്ങളും മാറ്റിമറിച്ചിരിക്കുകയാണ് കെനിയയില്‍ നിന്നുള്ള റിച്ചാര്‍ഡ് ടോംഗി എന്ന എംപി. 30 വര്‍ഷം മുമ്പ് വാങ്ങിയ 200 രൂപയുടെ കടം വീട്ടാനാണ് റിച്ചാര്‍ഡ് ടോംഗി കടല്‍കടന്നെത്തിയത്.

മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള കാശിനാഥ് ഗോള്‍ എന്നയാള്‍ക്ക് 200 രൂപ മടക്കി നല്‍കാനാണ് ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ നിന്ന് റിച്ചാര്‍ഡ് പറന്നെത്തിയത്. കെനിയയിലെ ന്യാരിബാരി ചാച്ചെ മണ്ഡലത്തിലെ എംപി കുടിയാണ് റിച്ചാര്‍ഡ്.

ഔറംഗബാദില്‍ വാംഖ്‌ഡെനഗറില്‍ പലചരക്കുകട നടത്തുകയായിരുന്ന കാശിനാഥന്‍. 1985-89 കാലത്ത് ഔറംഗബാദിനു സമീപമുള്ള കോളേജില്‍ മാനേജ്‌മെന്റ് സ്റ്റഡിസിനെത്തിയപ്പോഴാണ് സംഭവം നടന്നത്. കാശിനാഥിന്റെ കടയില്‍ 200 രൂപയുടെ കടം അവശേഷിപ്പിച്ചാണ് റിച്ചാര്‍ഡ് അന്ന് മടങ്ങുന്നത്. മടങ്ങിയെങ്കിലും എന്നെങ്കിലും ഒരിക്കല്‍ തിരികെയെത്തി കടം വീട്ടുമെന്ന് തീരുമാനിച്ചിരുന്നതായി റിച്ചാര്‍ഡ് പറഞ്ഞു. ഭാര്യ മിഷേലിനൊപ്പമാണ് റിച്ചാര്‍ഡ് എത്തിയത്. കാശിനാഥനും കുടുംബത്തിനുമൊപ്പം വീട്ടില്‍ നിന്ന് ഭക്ഷണവും കഴിച്ച് കെനിയയിലേക്ക് ക്ഷണിച്ചാണ് റിച്ചാര്‍ഡ് മടങ്ങിയത്.

Ads by Google
Thursday 11 Jul 2019 03.06 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW