Thursday, July 11, 2019 Last Updated 3 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 03.47 PM

നടുമുറ്റം ഖത്തര്‍ സമ്മർക്യാമ്പ് സംഘടിപ്പിച്ചു

uploads/news/2019/07/321073/Gulf110719b.jpg

ദോഹ: നടുമുറ്റംഖത്തര്‍വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സമ്മർക്യാമ്പ് സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പ് പ്രശസ്ത ചിത്രകാരനും ട്രെയിനറുമായ ഡോക്ടർ ശ്രീകുമാർ പത്മനാഭൻ ഉൽഘാടനം ചെയ്തു സാമൂഹിക ഉന്നമനവും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി അറിവും, ആനന്ദവും ഒരുപോലെ പകർന്നു നൽകിയ സമ്മര്‍ക്യാമ്പില്‍ വിവിധ ഇന്ത്യന്‍സ്കൂളുകളിലെ വിദ്യാർത്ഥികൾപങ്കെടുത്തു.

വ്യത്യസ്ത കളികളിലൂടെയും, ക്രിയാത്മകമായ ഇടപെടലുകളിലൂടെയും, കുട്ടികൾക്ക് സ്വയം തിരിച്ചറിയാനും, ഭാവിയെ കുറിചുള്ള ദിശാബോധം നൽകാനും നടുമുറ്റം ക്യാമ്പ് പ്രചോദനമായി. വ്യക്തിത്വ വികസനം,ഫോട്ടോ ജേർണലിസം,സിനിമാപരിചയം, തുടങ്ങി വിവിധ സെഷനുകളിലായിരുന്നു ക്യാമ്പ് . കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽനടുമുറ്റം എക്സിക്യൂട്ടീവ് അംഗങ്ങളായ രമ്യ നമ്പിയത്ത് സ്വാഗതവും, നുഫൈസ നന്ദിയും പറഞ്ഞു.

കൾച്ചറൽ ഫോറം പ്രസിഡന്റ് ഡോ : താജ് ആലുവ, വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, സംവിധായകനും എഴുത്തുകാരുനുമായ തസ്‌നീം അൽ അസ്ഹർ, ഷഹീൻ അബ്ദുള്ള, കൾച്ചറൽ ഫോറം സ്റ്റേറ്റ് കമ്മിറ്റി അംഗം അനീസ് റഹ്മാൻ, നടുമുറ്റം എക്സിക്യൂട്ടീവ് മെമ്പർ ജോളി തോമസ്, എന്നിവർ കുട്ടികളുമായി സംവദിച്ചു. മൌണ്ട് എവറസ്റ്റ് കീഴടക്കിയ അബ്ദുന്നാസറുമായുള്ള സംവാദംകുട്ടികള്‍ക്ക് കൌതുകമായി.വിജ്ഞാനവും വിനോദവും ഒരുപോലെ സമ്മാനിച്ച കഹർമ അവൈർനെസ്സ് പാർക്ക് സന്ദർശനം കുട്ടികൾക്ക്വിസ്മയമായി .

രക്ഷിതാക്കളുടെ സാനിധ്യത്തിൽ നടന്ന സമാപന സെഷനിൽ കൾച്ചറൽ ഫോറം പ്രസിഡന്റ് ഡോ.താജ് ആലുവ,വൈസ് പ്രസിഡന്റ് ശശിധര പണിക്കർ,റഷീദ് അഹമ്മദ് എന്നിവർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി മുഹമ്മദ് റാഫി, സംസ്ഥാന സമിതി അംഗങ്ങളായ താസീൻ അമീൻ, മുഷ്‌താഖ്‌, ആബിദ സുബൈർ, റുബീന മുഹമ്മദ് കുഞ്ഞി, ഷബീർ, ഷിബിലി,ജിഷിൻ അബുബക്കർ, ദാസ്, രമ്യ, സക്കീന, ഹുമൈറ, സുമയ്യ,ഷാമിയ,രുദയ്ന, റഷീദ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.


---- ഷഫീക്ക്അറക്കല്‍

Ads by Google
Thursday 11 Jul 2019 03.47 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW