Thursday, July 11, 2019 Last Updated 3 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 03.06 PM

വിവരാവകാശ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി നേതാവിന് ജീവപര്യന്തം തടവുശിക്ഷ

BJP, RTI activist

ന്യൂഡല്‍ഹി: വിവരാവകാശ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബി.ജെ.പി മുന്‍ എം.പി ദിനു സോളങ്കിയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. ഗിര്‍ വനത്തിലെ അനധികൃത ഖനനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന ഗുജറാത്തിലെ വിവരാവകാശ പ്രവര്‍ത്തകനായ അമിത് ജേഠ്വയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ശിക്ഷ. ദിനു സോളങ്കിയ്ക്ക് പുറമെ മറ്റ് ആറ് പേര്‍ക്കും തടവുശിക്ഷ ലഭിച്ചിട്ടുണ്ട്. അഹമ്മദാബാദ് സി.ബി.ഐ കോടതിയുടേതാണ് വിധി.

അഹമ്മദാബാദ് ഡിറ്റെന്‍ഷന്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ ആറ് പേര്‍ക്കെതിരെയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. ശിവ സോളങ്കി, ശൈലേഷ് പാണ്ഡ്യ, ബഹാദൂര്‍ സിന്‍ഹ് വദെര്‍, പാഞ്ചന്‍ ജി ദേശായി, സജ്ഞയ് ചൗഹാന്‍, ഉദാജി താക്കറെ എന്നിവരാണ് മറ്റ് പ്രതികള്‍. കേസ് അന്വേഷിച്ച സംഘം ബി.ജെ.പി നേതാവിന് €ീന്‍ ചിറ്റ് നല്‍കിയിരുന്നെങ്കിലും ജേഠ്വയുടെ പിതാവ് ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് ഹൈക്കോടതി കേസ് സി.ബി.ഐയ്ക്ക് കെമാറുകയായിരുന്നു. കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സാക്ഷികളില്‍ പലരും കൂറുമാറിയെങ്കിലും പുനര്‍വിചാരണയ്ക്ക് ഹൈണ്‍ക്കാടതി ഉത്തരവിട്ടു. കേസിന്റെ വിചാരണയ്ക്കിടയില്‍ 195 സാക്ഷികളില്‍ 105 പേരും പ്രതിഭാഗത്തിന് അനുകൂലമായി കൂറുമാറി. എന്നാല്‍ 2013ല്‍ സി.ബി.ഐ കേസ് ഏറ്റെടുത്തതോടെ സോളങ്കിയെ പ്രതിചേര്‍ക്കുകയായിരുന്നു. 2010 ജൂലൈയില്‍ ഗുജറാത്ത് ഹൈക്കോടതിക്ക് മുന്നില്‍ വച്ചാണ് ജേഠ്വ കൊല്ലപ്പെട്ടത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW