Thursday, July 11, 2019 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 02.39 PM

സെമിയില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെതിരെ ബാറ്റിങ്ങ് തിരഞ്ഞെടുത്തു

World Cup 2019, Australia, England

ബിര്‍മ്മിങ്ങാം: ലോകകപ്പിന്റെ രണ്ടാം സെമിയില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെതിരെ ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ ഉസ്മാന്‍ ഖവാജയ്ക്കു പകരം പീറ്റര്‍ ഹാന്‍ഡ്‌കോമ്പ് ഓസീസ് ടീമില്‍ ഇടംപിടിച്ചു. ഇംഗ്ലണ്ട് നിര മാറ്റങ്ങളില്ലാതെയാണ് സെമി അങ്കത്തിനിറങ്ങുന്നത്. ഇന്ന് ജയിക്കുന്നവര്‍ ഞായറാഴ്ച ലോര്‍ഡ്‌സില്‍ നടക്കുന്ന ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ നേരിടും.

ടീം ഇംണ്ട്: ജേസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍( ക്യാപ്റ്റന്‍), ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്ട്‌ലര്‍(വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ലിയാം പ്ലങ്കറ്റ്, ആദില്‍ റാഷിദ്, ജോഫ്രാ ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്.

ടീം ഓസ്‌ട്രേലിയ: ആരോണ്‍ ഫിഞ്ച്( ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, മാര്‍ക്‌സ് സ്‌റ്റോയിന്‍സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, അലക്‌സ് കാരി( വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, നാഥാന്‍ ലിയോണ്‍, ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW