Thursday, July 11, 2019 Last Updated 6 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 02.53 PM

എം.എല്‍.എമാരുടെ രാജിക്കത്ത് പരിഗണിക്കാന്‍ സാവകാശം വേണമെന്ന് കര്‍ണാടക സ്പീക്കര്‍; അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി

അടിയന്തര പ്രധാന്യത്തോടെ ഹര്‍ജി പരിഗണിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി നാളെ എം.എല്‍.എമാരുടെ ഹര്‍ജിയോടൊപ്പം പരിഗണിക്കാമെന്ന് വ്യക്തമാക്കി.
Karnataka

ന്യൂഡല്‍ഹി: കര്‍ണാടകയിലെ രാഷ്ട്രീയ നാടകം പുതിയ തലത്തിലേക്ക്. രാജിവച്ച എം.എല്‍.എമാരുടെ രാജിക്കത്തുകള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള ഉത്തരവില്‍ സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാറും സുപ്രീം കോടതിയില്‍. എം.എല്‍.എമാര്‍ സ്വമേയ ആണോ സമ്മര്‍ദ്ദം മൂലമാണോ രാജിവച്ചതെന്ന് പരിശോധിക്കേണ്ടതുണ്ട്. അവിശദമായ പരിശോധന ഇന്ന് അര്‍ദ്ധരാത്രി കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയില്ല. സഭാ ചട്ടങ്ങള്‍ പ്രകാരം ഇത് പരിശോധിക്കേണ്ടത് തന്റെ ആവശ്യമാണെന്നും സ്പീക്കര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ അടിയന്തര പ്രധാന്യത്തോടെ ഹര്‍ജി പരിഗണിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി നാളെ എം.എല്‍.എമാരുടെ ഹര്‍ജിയോടൊപ്പം പരിഗണിക്കാമെന്ന് വ്യക്തമാക്കി.

അതേസമയം, രാജിവച്ച വിമത എം.എല്‍.എമാര്‍ മുംബൈയില്‍ നിന്നും കര്‍ണാടകത്തിലേക്ക് മടങ്ങുകയാണ്. ബംഗലൂരുവില്‍ എത്തി സ്പീക്കര്‍ക്ക് പുതിയ പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. എം.എല്‍.എമാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തന്നെ സമീപിക്കാമെന്നും വിധാന്‍ സൗധയില്‍ താന്‍ എപ്പോഴും ഉണ്ടാവുമെന്നും സ്പീക്കറും അറിയിച്ചു.

ഇന്ന് ആറു മണിക്ക് മുന്‍പ് സ്പീക്കറുടെ മുന്നിലെത്തി ആവശ്യമെങ്കില്‍ രാജിക്കത്തുകള്‍ സമര്‍പ്പിക്കാനാണ് സുപ്രീം കോടതി വിമത എം.എല്‍.എമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കര്‍ണാടകയിലെ സഖ്യ സര്‍ക്കാര്‍ തുടരുമെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം യു.ടി ഖാദര്‍ അറിയിച്ചു. ഭരണഘടനാ വിരുദ്ധമായ നടപടികള്‍ക്ക് ബിജെപിക്ക് തിരിച്ചടി കിട്ടും. കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കോണ്‍ഗ്രസും മന്ത്രി ഡി.കെ ശിവകുമാറും വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW