Thursday, July 11, 2019 Last Updated 2 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 02.35 PM

ബ്രിട്ടീഷ് എണ്ണക്കപ്പല്‍ തട്ടിയെടുക്കാന്‍ ഇറാനിയന്‍ ബോട്ടുകളുടെ ശ്രമ; രാജ്യാന്തര നിയമത്തിന്റെ ലംഘനമെന്ന് ബ്രിട്ടണ്‍

British tanker, Iranian boats

ലണ്ടന്‍: ബ്രിട്ടീഷ് എണ്ണ ടാങ്കര്‍ തട്ടിയെടുക്കാന്‍ ഇറാനിയന്‍ ബോട്ടുകള്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഗള്‍ഫ് സമുദ്രാതിര്‍ത്തിയില്‍ വച്ചാണ് ബ്രിട്ടീഷ് ഹെറിട്ടേജ് എന്ന എണ്ണക്കപ്പലിനു നേര്‍ക്ക് തട്ടിയെടുക്കല്‍ ശ്രമം നടന്നത്. എന്നാല്‍ എണ്ണക്കപ്പലിനെ അനുഗമിച്ചിരുന്ന എച്ച്എംഎസ് മോണ്‍ട്രോസ് എന്ന റോയല്‍ നേവിയുടെ കപ്പല്‍ ഈ ശ്രമം തകര്‍ത്തുവെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇറാന്റെ നടപടി രാജ്യാന്തര നിയമത്തിന്റെ ലംഘനമാണെന്നും ബ്രിട്ടീഷ് പ്രതിരോധ വക്താവ് പറഞ്ഞു.

മൂന്ന് ഇറാനിയന്‍ ബോട്ടുകള്‍ ചേര്‍ന്നാണ് ടാങ്കല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഇറാന്റെ ഇസ്ലാമിക റവൊല്യൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) ആണ് ഇതിനു പിന്നില്‍. ഇവരുടെ വലയത്തിലാക്കി കപ്പല്‍ ഗള്‍ഫ് അതിര്‍ത്തിയില്‍ നിന്നും പുറത്തുകടത്തി ഹോര്‍മൂസ് കടലിടുക്കിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഈ ബോട്ടുകളുടെ ഇടയിലൂടെ കുതിച്ചെത്തിയാണ് റോയല്‍ നേവി കപ്പല്‍ ടാങ്കര്‍ രക്ഷിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എച്ച്എംഎസ് മോണ്‍ട്രോസ് ഇറാനിയന്‍ ബോട്ടുകള്‍ക്ക് നേരെ തോക്കുകള്‍ ഉയര്‍ത്തി പിന്മാറാനുള്ള നിര്‍ദേശം അവ പാലിച്ച് പിന്മാറിയെന്നും ഒരു വെടിപോലും വയ്‌ക്കേണ്ടിവന്നില്ലെന്നും യു.എസ് മാധ്യമങ്ങളും പറയുന്നു.

Ads by Google
Thursday 11 Jul 2019 02.35 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW