Thursday, July 11, 2019 Last Updated 7 Min 17 Sec ago English Edition
Todays E paper
Ads by Google
രഘുവരന്‍ രാമന്‍
Thursday 11 Jul 2019 12.40 PM

നന്മ പൂക്കുന്ന പൂമരം; ‘ശുഭരാത്രി’ -റിവ്യൂ

ബാധ്യതകളൊക്കെ തീര്‍ത്ത് തന്റെ ആദ്യ ഹജ്ജ് യാത്രയ്ക്കുള്ള ഒരുക്കത്തിലാണ് മുഹമ്മദ്. ചില ബന്ധങ്ങളിലുള്ള വിള്ളലുകള്‍ പറഞ്ഞ് തീര്‍ക്കാനുള്ള തിരക്കിലോടുകയാണ് അയാള്‍. അതിനിടെ ഹജ്ജിന് പുറപ്പെടുന്നതിന്റെ തലേദിവസമാണ് അനാഥനായ കൃഷ്ണന്‍ അവിചാരിതമായി മുഹമ്മദിന്റെ ജീവിതത്തിലേക്ക് എത്തുന്നത്. മുഹമ്മദിന്റെ ഹജ്ജ് യാത്രയും കൃഷ്ണന്റെ ജീവിതവും ഇതോടെ മാറിമറിയുകയാണ്.
Subharathri- movie review

ലളിതമായി പറഞ്ഞാല്‍ വളച്ചുകെട്ടലുകളില്ലാതെ കഥ പറഞ്ഞു പോകുന്ന നന്മയുള്ള ഒരു ചിത്രം, അതാണ് ശുഭരാത്രി. ത്യാഗം, സ്നേഹം ഇവയുടെയൊക്കെ സമ്മേളനമായ പുണ്യം പെയ്തിറങ്ങിയ ഒരു രാത്രിയാണ് ചിത്രത്തിന്റെ പ്രമേയം.

'അയാള്‍ ജീവിച്ചിരിപ്പുണ്ട്' എന്ന ആദ്യ സംവിധാന സംരംഭത്തിന് ശേഷം വ്യാസന്‍ കെ പി സംവിധാനം ചെയ്ത ചിത്രം, രചനയും അദ്ദേഹം തന്നെയാണ്. ചിത്രത്തില്‍ കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. മുഹമ്മദായി സിദ്ദിഖും. സിദ്ദിഖ് എന്ന നടന്‍ പലപ്പോഴും ഈ സിനിമയില്‍ നമ്മളെ അമ്പരപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒരു പക്ഷേ സിദ്ദിഖിന്റെ അഭിനയ ജീവിതത്തിലെതന്നെ മികച്ച കഥാപാത്രം.

കരുനാഗപ്പള്ളിയിലെ ക്ളാപ്പന ഗ്രാമത്തിലെ ഒരു കുടുംബത്തിൽ സംഭവിച്ച കഥ, അഡ്വ.സി.ആർ.അജയകുമാറിന്റെ ഒരു ഫീച്ചറിനെ അധികരിച്ചാണ് ഈ ചിത്രം.

Subharathri- movie review

ബാധ്യതകളൊക്കെ തീര്‍ത്ത് തന്റെ ആദ്യ ഹജ്ജ് യാത്രയ്ക്കുള്ള ഒരുക്കത്തിലാണ് മുഹമ്മദ്. ചില ബന്ധങ്ങളിലുള്ള വിള്ളലുകള്‍ പറഞ്ഞ് തീര്‍ക്കാനുള്ള തിരക്കിലോടുകയാണ് അയാള്‍. അതിനിടെ ഹജ്ജിന് പുറപ്പെടുന്നതിന്റെ തലേദിവസമാണ് അനാഥനായ കൃഷ്ണന്‍ അവിചാരിതമായി മുഹമ്മദിന്റെ ജീവിതത്തിലേക്ക് എത്തുന്നത്. മുഹമ്മദിന്റെ ഹജ്ജ് യാത്രയും കൃഷ്ണന്റെ ജീവിതവും ഇതോടെ മാറിമറിയുകയാണ്.

രണ്ടാം പകുതിയിലാണ് സാധാരണക്കാരനായ കൃഷ്ണന്റെ ജീവിതം നാം കണ്ടു തുടങ്ങുന്നത്. അനു സിത്താരയാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തുന്നത്.

സ്വന്തമായി അധ്വാനിച്ച് പഠിച്ച അയാള്‍ ഒരു വര്‍ക്ക് ‍ഷോപ്പ് ഉടമയാണ്. അയാള്‍ക്കൊരു പ്രണയമുണ്ട്. പ്രണയിനിയെ വിളിച്ചിറക്കി കൊണ്ടുവരികയാണയാള്‍. സമാധാനപരമായി കുടുംബജീവിതം നയിക്കുന്നയാളാണ് കൃഷ്ണന്‍. പക്ഷേ കൗമാര കാലത്തില്‍ അറിയാതെ പെട്ടുപോയ ഒരു കുറ്റകൃത്യത്തിനുള്ള പിഴ അയാളെ വര്‍ഷങ്ങള്‍ക്ക് ഇപ്പുറം തേടിയെത്തുകയാണ്. ഭാര്യയ്ക്കുപോലും അറിയാത്ത ഒരു കാര്യം അയാളുടെ ജീവിതത്തിലുണ്ട്.

Subharathri- movie review

അപ്രതീക്ഷിതമായുള്ള ആ ഉലച്ചിലില്‍ കൃഷ്ണന്റെ കുടുംബം തകര്‍ന്നുപോകുന്നു. ഭാര്യ​യെ നഷ്ടപ്പെടുന്നു. പിന്നെ അയാളെ കാത്തിരിക്കുന്നത് ദുരന്തങ്ങളുടെ ഒരു ഘോഷയാത്രയാണ്.

പതിവ് ദിലീപ് ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്ത അനുഭവം തന്നെയാണ് ശുഭരാത്രി. കൃഷ്ണനെന്ന സാധാരണക്കാരനും അവന്റെ പ്രശ്‌നങ്ങളും ദിലീപ് എന്ന നടന്റെ കൈയില്‍ ഭദ്രം. സമീപകാലങ്ങളിലെ സിനിമകളിനെ ദിലീപിനെയല്ല നമുക്ക് ഈ സിനിമയില്‍ കാണാനാകുക. അഭിനയമിതത്വം എന്ന തലത്തിലേയക്ക് ദിലീപിലെ നടന്‍ എത്തപ്പെട്ടിരിക്കുന്നു.

സായ് കുമാര്‍, നെടുമുടി വേണു, ഹരീഷ് പേരടി, അശോകന്‍, സുരാജ് വെഞ്ഞാറമ്മൂട്, ആശ ശരത്ത്, നാദിര്‍ഷ, മണികണ്ഠന്‍, സന്തോഷ് കീഴാറ്റൂര്‍, ശാന്തി കൃഷ്ണ, ഷീലു എബ്രഹാം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ തുടങ്ങി വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. സംഗീതവും ഛായാഗ്രഹണവും ചിത്രത്തെ കൂടുതല്‍ സുന്ദരമാക്കുന്നുണ്ട്. ബിജിബാലാണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത്. ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ആല്‍ബിയാണ്. കെ എച്ച് ഹര്‍ഷന്റേതാണ് എഡിറ്റിങ്.

Ads by Google
രഘുവരന്‍ രാമന്‍
Thursday 11 Jul 2019 12.40 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW