Thursday, July 11, 2019 Last Updated 13 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 12.35 PM

അയോധ്യ കേസ് ഈ മാസം 25ലേക്ക് മാറ്റി; മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കാമെന്ന് സുപ്രീം കോടതി

തര്‍ക്ക പരിഹാരത്തിനായി മുന്‍ സുപ്രീം കോടതി ജഡ്ജി എഫ്.എം കലിഫുള്ള അധ്യക്ഷനായി മൂന്നംഗ സമിതിയെ സുപ്രീം കോടതി നിയോഗിച്ചിരുന്നു.
 Ayodhya

ന്യുഡല്‍ഹി: അയോധ്യ രാമജന്മഭൂമി- ബാബ്‌റി മസ്ജിദ് തര്‍ക്ക കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഈ മാസം 25ലേക്ക് മാറ്റി. സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

അയോധ്യകേസില്‍ മധ്യസ്ഥ ചര്‍ച്ച ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. തര്‍ക്ക പരിഹാരത്തിനായി മുന്‍ സുപ്രീം കോടതി ജഡ്ജി എഫ്.എം കലിഫുള്ള അധ്യക്ഷനായി മൂന്നംഗ സമിതിയെ സുപ്രീം കോടതി നിയോഗിച്ചിരുന്നു.

അതേസമയം, മധ്യസ്ഥതയെ നേരത്തെ പിന്തുണച്ചിരുന്ന നിര്‍മോഹി അഖാര ഈ നിര്‍ദേശത്തെ എതിര്‍ത്തു. ചര്‍ച്ചകള്‍ ശരിയായ രീതിയിലല്ല പോകുന്നതും സുന്നി ഖഹഫ് ബോര്‍ഡില്‍ നിന്ന് ഇതുവരെ ആരും തങ്ങളെ സമീപിച്ചിട്ടില്ലെന്നും നിര്‍മോഹി അഖാര ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും നിലവിലെ ഹര്‍ജി മധ്യസ്ഥ ചര്‍ച്ചകളെ അധൈര്യപ്പെടുത്താനാണെന്നും മുസ്ലീം കക്ഷികള്‍ ചൂണ്ടിക്കാട്ടി.

മധ്യസ്ഥത പുര്‍ത്തിയാകുമോ എന്നറിയാന്‍ കാത്തിരിക്കാമെന്ന് പറഞ്ഞ ചീഫ് ജസ്റ്റീസ്, അങ്ങനെ സംഭവിച്ചാല്‍ ഹര്‍ജി വീണ്ടും 25ന് പരിഗണിക്കാമെന്നും വ്യക്തമാക്കി. മധ്യസ്ഥത വിജയിക്കില്ലെന്ന് കണ്ടാല്‍ തുടര്‍ച്ചയായി വാദം കേള്‍ക്കാം. -കോടതി അറിയിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW