Thursday, July 11, 2019 Last Updated 1 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 12.24 PM

വിവാഹത്തിന് അടുത്ത ദിവസം മുതല്‍ 48 മണിക്കൂര്‍ ബിഡിഎസ്എം സെക്‌സ് സെഷന്‍; നവവധുവിന് അതിദാരുണ മരണം; ഭര്‍ത്താവ് അറസ്റ്റില്‍; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

killing wife

ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക കുറ്റമാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. വിവാഹത്തിന് ശേഷം തൊട്ടടുത്ത ദിവസം തന്നെ ബിഡിഎസ്എം എന്നറിയപ്പെടുന്ന അതി ക്രൂരമായ സെക്‌സില്‍ ഏര്‍പ്പെട്ടാണ് ഭാര്യമരിച്ചത്. 48 മണിക്കൂര്‍ സെഷനില്‍ ആന്തരികമായി മുറിവ് സംഭവിച്ചാണ് മരണം സംഭവിച്ചത്. 49കാരിയായ ക്രിസ്റ്റലാണ് മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് 52കാരന്‍ റാല്‍ഫ ജങ്കൂസിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവഹം കഴിഞ്ഞ അടുത്ത ദിവസമാണ് ക്രിസ്റ്റല്‍ മരിച്ചത്.

ഇണയെ ബെല്‍റ്റൊ മറ്റൊ ഉപയോഗിച്ച് ബന്ധിച്ച ശേഷം യന്ത്രങ്ങളോ ചില ആയുധങ്ങളോ അവരുടെ സ്വകാര്യ ഭാഗങ്ങളിലൂടെ കടത്തി വിടുകയോ മറ്റൊ ചെയ്ത് അതിക്രൂരമായി ലൈംഗികത ആസ്വദിക്കുന്നതിനാണ് ബിഡിഎസ്എം സെക്‌സ് എന്ന് പറയുന്നത്. ഇത്തരത്തില്‍ സെക്‌സില്‍ ഏര്‍പ്പെട്ട് യുവതി മരിച്ച വാര്‍ത്ത എത്തുന്നത് ജെര്‍മനിയില്‍ നിന്നുമാണ്.

വിവാഹത്തിന് തൊട്ടടുത്ത ദിവസും ഇരുവരും ബിഡിഎസ്എം സെക്‌സില്‍ ഏര്‍പ്പെടുകയായിരുന്നു. ക്രിസ്റ്റലിനെ ബന്ധിച്ച ശേഷം പല ലൈംഗിക അതിക്രമങ്ങളും ഭര്‍ത്താവ് കാട്ടി. ക്രിസ്റ്റലിന്റെ സ്വകാര്യ ഭാഗത്തുകൂടി കടത്തിയ ആയുധം കൊണ്ട് ഉണ്ടായ മുറിവിനെ തുടര്‍ന്നാണ് ഇവര്‍ മരിച്ചത്. നാല് ദിവസത്തിന് ശേഷമാണ് ഭര്‍ത്താവ് റാല്‍ഫ എമര്‍ജന്‍സി സര്‍വീസുമായി ബന്ധപ്പെടുന്നത്. എന്നാല്‍ ഈ സമയം ക്രിസ്റ്റലിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. തുടര്‍ന്ന് ക്രിസ്റ്റല്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ക്രിസ്റ്റലിന്റെ ജീവിതം അപകടത്തിലാണെന്നും അവര്‍ക്ക് മുറിവ് സംഭവിച്ചിട്ടുണ്ടെന്നും റാല്‍ഫയ്ക്ക് അറിയമായിരുന്നെന്നും, അദ്ദേഹം അത് ഗൗരവമായി എടുക്കാഞ്ഞതിനാലാണ് മരണം സംഭവിച്ചതെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു.

തുടര്‍ന്ന് കോടതിയില്‍ വാദപ്രതിവാദങ്ങള്‍ക്കിടെ താന്‍ കഴിഞ്ഞ 30 വര്‍ഷമായി ബിഡിഎംഎസ് സെക്‌സ് ആസ്വദിക്കുകയും ചെയ്തുവരികയും ചെയ്യുന്ന ആളാണെന്ന് ക്രിസ്റ്റലിന്റെ ഭര്‍ത്താവ് പറഞ്ഞു. താന്‍ തന്റെ ഭാര്യയെ വളരെയധികം സ്‌നേഹിച്ചിരുന്നുവെന്നും സെക്‌സ് സെഷന് ശേഷം ഹണിമൂണിന് പോകാന്‍ ഒരുങ്ങുകയായിരുന്നെന്നും ഇയാള്‍ പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW