Thursday, July 11, 2019 Last Updated 2 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 11.26 AM

യുവ നടിയെ പെരുവഴിയില്‍ ഇറക്കിവിട്ട യുബര്‍ ഡ്രൈവര്‍ അറസ്റ്റില്‍

uploads/news/2019/07/321038/arrest.jpg

കൊല്‍ക്കത്ത : പ്രമുഖ ബംഗാളി യുവ നടിയെ നടുറോഡില്‍ യൂബര്‍ കാറില്‍ നിന്നും വലിച്ചിറക്കി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. ടെലിവിഷന്‍ താരം സ്വാസ്തിക ദത്തയാണ് പരാതിയുമായി രംഗത്തെത്തിയത്.

ബുധനാഴ്ച ഷൂട്ടിങിന് പോകുമ്പോഴാണ് ഡ്രൈവര്‍ ഭീഷണിപ്പെടുത്തുകയും കാറില്‍ നിന്നും വലിച്ചിറക്കുകയും ചെയ്തത്. തനിക്കുണ്ടായ ദുരനുഭവം നടി ഫേസ്ബുക്കില്‍ കുറിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഡ്രൈവറുടെ ചിത്രവും ടാക്‌സി ബുക്ക് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടും കാറിന്റെ നമ്പര്‍ പ്ലേറ്റും ഫേസ്ബുക്ക് കുറിപ്പിനൊപ്പം സ്വാസ്തിക ചേര്‍ത്തിരുന്നു.

വീട്ടില്‍ നിന്നും ഷൂട്ടിങ് സ്ഥലത്തേയ്ക്ക് കാറില്‍ പുറപ്പെട്ടുവെങ്കിലും പാതിവഴിയില്‍ സര്‍വീസ് അവസാനിപ്പിച്ച ഡ്രൈവര്‍ തന്നോട് അവിടെ ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ചപ്പോള്‍ കാര്‍ എതിര്‍വശത്തേയ്ക്ക് തിരിച്ച് സ്വന്തം നാട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയും അശ്ലീല ഭാഷയില്‍ സംസാരിക്കുകയും ചെയ്തു. കൊല്‍ക്കത്തയിലെ ഇ.എം ബൈപാസിനടുത്തുള്ള ഒരു റെസ്‌റ്റോറന്റിന് സമീപം രാവിലെ 8.15 മുതല്‍ 8.45 വരെയുള്ള സമയത്താണ് ഈ നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.

Ads by Google
Thursday 11 Jul 2019 11.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW