Thursday, July 11, 2019 Last Updated 3 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 08.48 AM

പത്തു വര്‍ഷത്തോളം തുടര്‍ച്ചയായി ദുബായ് ഡ്യൂട്ടി ഫ്രീയില്‍ പങ്കെടുത്തു, ഒടുവില്‍ 71-ാം വയസില്‍ ഇന്ത്യക്കാരിയെ തേടി എത്തിയത് ഏഴ് കോടി

dubai duty free lottery

പത്തു വര്‍ഷത്തോളം തുടര്‍ച്ചയായി ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുത്ത ജയ ഗുപ്തയ്ക്ക് ലഭിച്ചത് പത്തു ലക്ഷം യു.എസ് ഡോളര്‍. അതായത് ഏഴുകോടി ഇന്ത്യന്‍ രൂപ. 1999 മുതലാണ് ജയ ഗുപ്ത തുടര്‍ച്ചയായി ടിക്കറ്റ് എടുക്കാന്‍ തുടങ്ങിയത്. ആദ്യമൊക്കെ തന്റെ ബിസിനസ് വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ജയ ടിക്കറ്റ് എടുത്തിരുന്നത്.

എന്നാല്‍ ജയയുടെ പരിശ്രമഫലമായി ബിസിനസ് വികസിച്ചു. കഴിഞ്ഞ 35 വര്‍ഷമായി ഇവര്‍ ദുബായിലാണ് താമസിക്കുന്നത്. വര്‍ഷത്തില്‍ പല തവണ ഇന്ത്യയില്‍ വരാറുണ്ടെങ്കിലും ഇത്തവണ മുംബൈയിലുള്ള അമ്മയെ കാണാന്‍ വരുന്ന വഴി എടുത്ത ടിക്കറ്റാണ് ജയയ്ക്ക് ഭാഗ്യം കൊണ്ടു വന്നത്. ഇത്രയും വലിയ തുക ലഭിച്ചുവെന്ന് കേട്ടപ്പോള്‍ ആദ്യം താന്‍ വിശ്വസിച്ചില്ലെന്ന് ജയ പറയുന്നു.

ഉടനെ മുംബൈയിലുള്ള ഭര്‍ത്താവിനെ വിളിച്ചു വിവരം അറിയിച്ചപ്പോഴാണ് സത്യമാണെന്ന് മനസിലായതെന്ന് ജയ പറയുന്നു. സമ്മാനമായി ലഭിച്ച തുക സേവന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കാനും ഒപ്പം ഇന്ത്യയില്‍ താന്‍ ദത്തെടുത്തിരിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ക്ക് വീടുവാങ്ങി നല്‍കാനുമായി ഉപയോഗപ്പെടുത്തുമെന്നും ജയ പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW