Thursday, July 11, 2019 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 08.24 AM

സല്‍മാന്റെയും കത്രീനയുടെയും വിവാഹ ചിത്രം?; ആഘോഷമാക്കി ആരാധകര്‍; വൈറല്‍ വീഡിയോ

viral video

ബോളിവുഡിലെ പ്രണയജോഡികളായിരുന്നു ഒരു കാലത്ത് സല്‍മാന്‍ ഖാനും കത്രീന കൈഫും. ഏറെ കാലം പ്രണയത്തിലായിരുന്ന ഇരുവരും വേര്‍പിരിയുകയായിരുന്നു. ഇപ്പോള്‍ ഇരുവരുടെയും വിവാഹവിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇരുവരും വിവാഹിതരായി എന്ന തരത്തിലാണ് ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ ഇത് ഒരു സിനിമയുടെ ഭാഗമാണ് എന്നതാണ് വാസ്തവം.

ഇരുവരും ഒന്നിച്ചഭിനയിച്ച പുതിയ ചിത്രം ഭാരതിന്റെ ചിത്രീകരണത്തിനിടെ കോസ്റ്റ്യൂം ഡിസൈനറായ ആഷ്ലി റെബെല്ലോ പകര്‍ത്തിയ വിഡിയോ ആണ് ഈ രീതിയില്‍ പ്രചരിച്ചത്. ആഷ്ലി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോ ചിലര്‍ യുട്യൂബ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ തെറ്റായ തലക്കെട്ടോടെ വീണ്ടും അപ്ലോഡ് ചെയ്യുകയായിരുന്നു. ജൂണ്‍ 5ന് റിലീസ് ചെയ്ത ചിത്രത്തില്‍ അഞ്ച് വ്യത്യസ്ത ലുക്കിലാണ് സല്‍മാന്‍ ഖാന്‍ എത്തിയത്. ചിത്രത്തില്‍ കത്രീന കൈഫിനെ കൂടാതെ ദിഷ പാറ്റാനി, തബു എന്നിവരാണ് മറ്റ് നായികമാര്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW