Thursday, July 11, 2019 Last Updated 6 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 08.14 AM

സംയുക്തയെ ഫോണില്‍ വിളിച്ച് സംവൃതയ്ക്കു നല്‍കി, അവര്‍ തമ്മില്‍ സംസാരിച്ചപ്പോള്‍ തന്നെ സംവൃതയുടെ ടെന്‍ഷന്‍ അകന്നു; ബിജു മേനോന്‍ പറയുന്നു

biju menon about new film

ഒരു വടക്കന്‍ സെല്‍ഫിയ്ക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ?. ബിജു മേനോനെ നായകനായി എത്തുന്ന ചിത്രത്തില്‍ നടി സംവൃത നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചു വരുന്നു എന്ന പ്രത്യേകതയുമുണ്ട്. അമേരിക്കയില്‍ തന്റെ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയിരിക്കുന്നതിനിടയിലാണ് ചിത്രത്തിലേക്ക് സംവൃതയ്ക്ക് ക്ഷണം എത്തിയത്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള സംവൃതയുടെ തിരിച്ചു വരവിനെ കുറിച്ചും ചിത്രത്തെ കുറിച്ചും പറയുകയാണ് നടന്‍ ബിജു മേനോന്‍. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ബിജു മേനോന്‍ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

'' അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ സംവൃതയെ രണ്ടാം വരവിനു വേണ്ടി ആദ്യം സമീപിക്കുന്നത് താനാണ്. ചിത്രത്തിനായി സംവൃത ഒരുപാട് കഷ്ടപ്പെട്ടു. സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഞങ്ങളുടെ ആവശ്യമായിരുന്നു സംവൃത ഈ സിനിമയില്‍ അഭിനയിക്കണമെന്നത്. സംവൃത അമേരിക്കയില്‍ താമസിക്കുകയാണ്. പണത്തിനു വേണ്ടി സിനിമ ചെയ്യേണ്ട ആവശ്യമൊന്നും അവള്‍ക്കില്ല. റിഎന്‍ട്രി എന്ന രീതിയില്‍ നിനക്ക് ഒട്ടും മോശംവരാത്ത സിനിമയായിരിക്കും ഇതെന്നും കഥ കേട്ടിട്ട് തീരുമാനിച്ചാല്‍ മതിയെന്നും ഞാന്‍ പറഞ്ഞു. അങ്ങനെ കഥ കേട്ടു, സിനിമ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

അവളുടെ കൊച്ചു കുഞ്ഞിനെയും കൊണ്ടാണ് ഷൂട്ടിങിനു വരുന്നത്. തണുപ്പുള്ള കാലാവസ്ഥയില്‍ നിന്നും ഇവിടുത്തെ ചൂടിലേയ്ക്ക്. ഷൂട്ടിങിന്റെ ആദ്യദിനം സെറ്റിലെ പൊടിയൊക്കെ അടിച്ച് കുഞ്ഞിനു അസുഖമായി. ആ സമയത്ത് സംവൃതയ്ക്ക് ചെറിയൊരു ബുദ്ധിമുട്ടുപോലെ വന്നു. ഞാന്‍ അപ്പോള്‍ സംയുക്തയെ ഫോണില്‍ വിളിച്ച് സംവൃതയ്ക്കു നല്‍കി. അവര്‍ തമ്മില്‍ സംസാരിച്ചപ്പോള്‍ തന്നെ അവളുടെ പകുതി ടെന്‍ഷന്‍ അകന്നു. എന്തുണ്ടെങ്കിലും എന്നോടു പറഞ്ഞോളൂ എന്ന ധൈര്യം സംയുക്ത, സംവൃതയ്ക്കു നല്‍കി. എല്ലാവരും സംവൃതയെ പിന്തുണച്ചു. അത്രയും വേദന എടുത്ത് ഈ സിനിമയ്ക്ക് അവള്‍ വന്നത് കഥ ഇഷ്ടപ്പെട്ടിട്ടാണ്. ആ കൊച്ചുകുഞ്ഞിനെയും കൊണ്ടാണ് അവള്‍ ഈ സിനിമ മുഴുവന്‍ ചിത്രീകരിച്ചു തീര്‍ത്തത്. വളരെ സന്തോഷത്തോടെയാണ് അവള്‍ സെറ്റില്‍ നിന്നും തിരിച്ചുപോയത്.'' - ബിജു മേനോന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിക്കു വേണ്ടി വോട്ട് ചോദിച്ച് എത്തിയത് തെറ്റാണെന്ന് തോന്നിയിട്ടില്ലെന്നും ബിജു മേനോന്‍ തുറന്ന് പറഞ്ഞു. ജ്യേഷ്ഠ സ്ഥാനത്തുള്ള ഒരാള്‍ക്ക് വിജയാശംസകള്‍ നേരേണ്ടത് തന്റെ ബാധ്യതയും കടമയുമാണെന്ന വിശ്വാസത്തിലാണ് പ്രചാരണത്തിനു പോയത്. കമന്റുകള്‍ കണ്ട് വിഷമം തോന്നിയിരുന്നു. എന്നാല്‍ ഞാന്‍ ചെയ്തത് തെറ്റാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. എന്റെ സഹപ്രവര്‍ത്തകനും ജ്യേഷ്ഠതുല്യനുമായ ഒരാള്‍ തൃശൂരില്‍ മത്സരിക്കുമ്പോള്‍ പാര്‍ട്ടിയോ മറ്റോ നോക്കിയിട്ടല്ല പിന്തുണക്കുന്നത്. അദ്ദേഹത്തിന് വിജയാശംസകള്‍ നേരേണ്ടത് എന്റെ ബാധ്യതയും കടമയുമാണെന്ന് തോന്നിയിട്ടാണ് ഞാന്‍ അവിടെ പോയത്. അതിന് ആളുകള്‍ പ്രതികരിച്ചു, അതില്‍ ചെറിയ വിഷമം തോന്നി. എന്നാല്‍ കുറച്ചുനാള്‍ കഴിയുമ്പോള്‍ ഇതിന്റെ വാസ്തവം ആളുകള്‍ തിരിച്ചറിയും.'' - ബിജു മേനോന്‍ പറഞ്ഞു.

Ads by Google
Thursday 11 Jul 2019 08.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW