Wednesday, July 10, 2019 Last Updated 2 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 04.37 PM

വാപ്പിച്ചി തന്ന'നിധി'യാണ് നഷ്ടമായത്,സഹായിക്കണം' അഭ്യര്‍ത്ഥനയുമായി ഷെയ്ന്‍ നിഗം

Shane nigam

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കൈവരിച്ച യുവ നടനാട് ഷെയ്ന്‍ നിഗം. താരത്തിന്റെ അവസാനം തീയറ്ററിലെത്തിയ ഇഷ്‌ക് എന്ന ചിത്രവും മികച്ച വിജയമാണ് സ്വന്തമാക്കിയത്. ഇപ്പോഴിതാ ഫോട്ടോഷൂട്ടിനിടെ നഷ്ടപ്പെട്ട വാച്ച് മടക്കി ലഭിക്കുന്നതിന് സഹായം തേടുകയാണ് ഷെയ്ന്‍.

വാപ്പിച്ച് അബി ഗള്‍ഫ് യാത്രയ്ക്ക് ശേഷം സമ്മാനമായി മല്‍കിയ വാച്ചാണ് താരത്തിന്റെ കൈയ്യില്‍ നിന്നും നഷ്ടമായത്. മാര്‍ച്ചില്‍ കളമശേരിയിലും പരിസര പ്രദേശങ്ങളിലും വച്ച് നടന്ന കവര്‍ഷൂട്ടിനിടെ നഷ്ടപ്പെട്ടതാകാം എന്ന് ഷെയിന്‍ പറയുന്നു. ഒരു വാച്ചിലെന്തിരിക്കുന്നു എന്ന് ചോദിച്ചാല്‍ അതെന്റെ എല്ലാമാണെന്നാണ് ഷെയ്‌ന്റെ അഭിപ്രായം.

ഗള്‍ഫ് യാത്രകഴിഞ്ഞു വന്നപ്പോഴാണ് അബി കാസിയോ എഡിഫിസി (Casio edifice) എന്ന കമ്പനിയുടെ വാച്ച് മകന് സമ്മാനമായി നല്‍കിയത്. വാപ്പച്ചിയുടെ മരണശേഷം അമൂല്യ നിധി പോലെ കരുതുന്ന വാച്ച നഷ്ടപ്പെട്ടത് ഷെയ്‌ന് വലിയ ദുഖമായി. തുടര്‍ന്നാണ് ആരാധകരുടെ സഹായം തേടി രംഗത്തെത്തുന്നത്.

Ads by Google
Wednesday 10 Jul 2019 04.37 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW