Wednesday, July 10, 2019 Last Updated 6 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 03.40 PM

പൊതുസ്ഥലത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ കുട്ടികളെ തനിച്ചാക്കി പോയാല്‍ ഇനി ശിക്ഷ

leaving a child alone in a parked car is punishable offence

പൊതുസ്ഥലത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ കുട്ടികളെ തനിച്ചാക്കി മാതാപിതാക്കള്‍ പോകുന്ന പ്രവണതയ്‌ക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്. തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഇത്തരം അശ്രദ്ധകള്‍ അപകടകരമായ വാഹന ഉപയോഗമായി കണക്കിലെടുത്ത് കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന് കേരള പൊലീസ് വ്യക്തമാക്കുന്നു.

പൊതുസ്ഥലങ്ങളില്‍ കുട്ടികളെ കാറില്‍ തനിച്ചാക്കി കാര്‍ ലോക്ക് ചെയ്ത് മാതാപിതാക്കള്‍ പുറത്തു പോകുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചു വന്നതോടെയാണ് കേരള പൊലീസ് തന്നെ ഇതിനെതിരെ രംഗത്ത് വന്നത്.

ഇങ്ങനെ കുട്ടികളെ കാറിലിരുത്തി പോയാല്‍ ശ്വാസതടസ്സം നേരിട്ട് കുട്ടിക്ക് മരണം വരെ സംഭവിക്കാം. ഗിയര്‍/ഹാന്‍ഡ് ബ്രേക്ക് പ്രവര്‍ത്തിക്കപ്പെട്ടും എസി കൂളിങ് കോയലിലെ ചോര്‍ച്ച കാരണവും അപകടമുണ്ടാകും. ഇതിന് പുറമേ കുട്ടികള്‍ റോഡിലിറങ്ങി അപകടം വരുത്തി വയ്ക്കുമെന്നും കേരള പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്...

പൊതുസ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ വാഹനത്തിനുള്ളില്‍ തനിച്ചിരുത്തിയ ശേഷം മുതിര്‍ന്നവര്‍ വാഹനം ലോക്ക് ചെയ്തു പോകുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ച് വരുന്നു. ഇത്തരം അശ്രദ്ധ മൂലം കുഞ്ഞുങ്ങളുടെ മരണം ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഇത്തരം അശ്രദ്ധകള്‍ അപകടകരമായ വാഹന ഉപയോഗമായി കണക്കിലെടുത്ത് കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം പ്രകാരം ശിക്ഷാര്‍ഹവുമാണ്.

Ads by Google
Wednesday 10 Jul 2019 03.40 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW