Wednesday, July 10, 2019 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 03.21 PM

ടയറുകളില്‍ നൈട്രജന്‍ നിറയ്ക്കുന്നത് കര്‍ശനമാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

government might make nitrogen filled tyres mandatory

വാഹനങ്ങളിലെ ടയറുകളില്‍ നൈട്രജന്‍ നിറയ്ക്കുന്നത് കര്‍ശനമാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. വാഹനങ്ങളിലെ ടയറുകളില്‍ വായു നിറച്ച് കൊടുംവേനലില്‍ ഓടുന്നത് നിരവധി അപകടങ്ങള്‍ സൃഷ്ടിച്ചതോടെയാണ് പുതിയ തീരുമാനവുമായി കേന്ദ്രം രംഗത്ത് എത്തിയത്. നിരവധി കാരണങ്ങളാല്‍ ഓട്ടത്തിനിടയില്‍ ടയറുകള്‍ പൊട്ടിത്തെറിക്കാം.

വഴിയില്‍ കിടക്കുന്ന എന്തെങ്കിലും കൂര്‍ത്ത വസ്തു ടയര്‍ തുളഞ്ഞുകയറി ടയര്‍ പൊട്ടാം, ടയറുകള്‍ നന്നായി പരിശോധിച്ച് അറ്റകുറ്റങ്ങള്‍ തീര്‍ക്കാത്തത് മൂലം സംഭവിക്കാം. ടയറുകളുടെ നിശ്ചിത സ്പീഡിനു മുകളില്‍ ഓടിച്ചാല്‍ ടയര്‍ പൊട്ടിത്തെറിക്കാം. ചുട്ടുപഴുത്ത റോഡും വാഹനത്തിന്റെ അമിതവേഗവും മറ്റൊരു കാരണമാണ്.

നൈട്രജന്റെ കെമിക്കല്‍ ഘടന ഉയര്‍ന്ന ചൂടില്‍ വാതകത്തെ കൂടുതല്‍ സുസ്ഥിരമാക്കാന്‍ സഹായിക്കും. അതുകൊണ്ട് തന്നെ വായു ടയറിനുള്ളില്‍ വികസിക്കുന്നതു പോലെ നൈട്രജന്‍ വികസിക്കില്ല. അതിനാല്‍ ടയര്‍ പൊട്ടാതെ ആവശ്യമായ പ്രഷര്‍ നല്‍കി നില്‍ക്കാന്‍ സാധിക്കും.

വളരെ വേഗത്തില്‍ ദീര്‍ഖദൂര യാത്രകള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങളിലാണ് നൈട്രജന്‍ സാധാരണയായി നിറയ്ക്കുന്നത്. ചൂട് കൂടുതലുള്ള പ്രദേശങ്ങളില്‍ റോഡുകള്‍ ചുട്ടുപഴുത്തിരിക്കുന്ന അവസ്ഥകളിലും നൈട്രജന്‍ ഉപകാരപ്രദമാണ്. അതിനാലാണ് വാഹനങ്ങളില്‍ വായു ഒഴിവാക്കി നൈട്രജന്‍ നിറയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്.

Ads by Google
Wednesday 10 Jul 2019 03.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW