Wednesday, July 10, 2019 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 03.17 PM

ഒരു ലക്ഷം യൂണിറ്റ് ജീത്തോ ലോഡ് നിര്‍മ്മിച്ച് മഹീന്ദ്ര

mahindra rolls out 100000 th jeeto load mini truck

ഇന്ത്യയില്‍ ഒരു ലക്ഷം യൂണിറ്റ് ജീത്തോ ലോഡ് നിര്‍മ്മിച്ചതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പ്രഖ്യാപിച്ചു. ഒരു ടണ്ണില്‍ താഴെ ഭാരം വഹിക്കുന്ന മിനി ട്രക്കുകളുടെ വിഭാഗത്തിലെ ഏറ്റവും ജനപ്രിയ മോഡലാണ് മഹീന്ദ്ര ജീത്തോ ലോഡ്.

മിനി ട്രക്ക് 2015 ലാണ് ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുകയാണ് വാഹനം. ചരക്ക് ഗതാഗത സെഗ്‌മെന്റിലെ വ്യത്യസ്ത ബിസിനസ്സുകള്‍ക്കായി വിവിധ തരത്തിലാണ് മഹീന്ദ്ര ജീത്തോ ലോഡ് മിനി ട്രക്ക് ലഭ്യമാക്കുന്നത്.

മഹീന്ദ്ര ജീത്തോ ലോഡ് മിനി ട്രക്കിന് 33.4 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അവകാശപ്പെടുന്നു. ആകെ എട്ട് വേരിയന്റുകളില്‍ ലഭ്യമാണ്. മഹീന്ദ്ര ജീത്തോ ലോഡിന് കരുത്തേകുന്നത് എംഡ്യൂറ, ഡയറക്റ്റ് ഇന്‍ജെക്ഷന്‍ ഡീസല്‍ എന്‍ജിനാണ്.

11 ബിഎച്ച്പി, 16 ബിഎച്ച്പി എന്നീ രണ്ട് വ്യത്യസ്ത പവര്‍ ഔട്ട്പുട്ടുകളില്‍ ലഭിക്കും. 1630 എംഎം (5.5 അടി), 1780 എംഎം (6 അടി), 1930 എംഎം (6.5 അടി) എന്നീ മൂന്ന് വ്യത്യസ്ത ഡെക്ക് നീളത്തിലും പിക്ക്-അപ്പ് വാഹനം ലഭിക്കും. 600 കിലോഗ്രാം, 700 കിലോഗ്രാം എന്നിങ്ങനെ രണ്ട് പേലോഡ് ശേഷികളിലും ലഭിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW