Wednesday, July 10, 2019 Last Updated 1 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 03.13 PM

കേരള ഓട്ടോമൊബീല്‍സ് 8000 ഇലക്ട്രിക് ഓട്ടോകള്‍ ഉടനെ പുറത്തിറക്കും

Kerala Automobiles Limited to launch 8,000 electric autos soon

സര്‍ക്കാര്‍ അധീനതയിലുള്ള കേരള ഓട്ടൊമൊബീല്‍സ് ലിമിറ്റഡ് (കെഎഎല്‍) ഇലക്ട്രിക് ഓട്ടോകളുടെ നിര്‍മാണം ആരംഭിക്കുന്നു. ആദ്യ ഘട്ടത്തില്‍ 8000 ഓട്ടോറിക്ഷകള്‍ പുറത്തിറക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് സൂചന. ഓട്ടോമോട്ടീവ് റിസര്‍ച്ച് ഓസോസിയേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നും ഇ-ഓട്ടോറിക്ഷകള്‍ നിര്‍മിക്കുന്നതിനായി കെഎഎല്ലിന് അംഗീകാരം ലഭിച്ചിരുന്നു.

വര്‍ധിച്ചു വരുന്ന അന്തരീക്ഷ മലിനീകരണം തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി രാജ്യമൊട്ടാകെ ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് കെഎഎല്‍ ഇലക്ട്രിക് ഓട്ടോ നിര്‍മാണത്തിലേക്ക് കടക്കുന്നത്. ഇലക്ട്രിക് ബസുകള്‍ നിര്‍മിക്കുമെന്നും കമ്പനി മുമ്പ് അറിയിച്ചിരുന്നു. സ്വിസ് ഇലക്ട്രിക് ബസ് നിര്‍മാതാക്കളായ ഹെസ് എജിയുമായി സഹകരിച്ചാണ് കെഎഎല്‍ ബസ് നിര്‍മിക്കുക. അടുത്ത ഒമ്പതു മാസത്തിനുള്ളില്‍ ഇലക്ട്രിക് ബസ് നിര്‍മാണത്തിലേക്ക് കടക്കാനാണ് കെഎഎല്ലിന്റെ നീക്കം.

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാനുമാകും. വാഹനത്തിലെ ലിഥിയം ബാറ്ററി വീടുകളിലെ സാധാരണ പ്ലഗ് സോക്കറ്റില്‍ ചാര്‍ജ് ചെയ്യാവുന്നതാണ്. റിപ്പോർട്ട് പ്രകാരം കെഎസ്ഇബിയുടെ സഹായത്തോടെ സംസ്ഥാനത്തൊട്ടാകെ ഇലക്ട്രിക് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ തുടങ്ങാനും കെഎഎല്‍ പദ്ധതിയിടുന്നുണ്ട്. രണ്ടരലക്ഷം രൂപ വില വരുന്ന ഇ-ഓട്ടോറിക്ഷകളില്‍ കിലോമീറ്ററിന് 50 പൈസ മാത്രമേ ചെലവ് വരൂ.

Ads by Google
Wednesday 10 Jul 2019 03.13 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW