Wednesday, July 10, 2019 Last Updated 2 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.30 PM

വിമതന്മാരുടെ ഹോട്ടല്‍ പരിസരത്ത് നിരോധനാജ്ഞ, ശിവകുമാറിനെ അറസ്റ്റു ചെയ്തു നീക്കുമെന്ന് പോലീസ്; കര്‍ണാടകയില്‍ സമ്മര്‍ദ്ദവുമായി ബി.ജെ.പി

സ്ഥലത്തുനിന്ന് മാറിയില്ലെങ്കില്‍ ശിവകുമാറിനെ അറസ്റ്റു ചെയ്തുനീക്കുമെന്ന് പോലീസ്
Karnataka

മുംബൈ/ബംഗലൂരു: കര്‍ണാടകയിലെ വിമത കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാര്‍ താമസിക്കുന്ന മുംബൈയിലെ റിനൈസന്‍സ് ഹോട്ടലിനു മുന്നില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ കാത്തിരിപ്പ് നാലു മണിക്കൂര്‍ പിന്നിടുന്നു. എം.എല്‍.എമാരെ കാണാതെ മടങ്ങിപ്പോകില്ലെന്നാണ് ശിവകുമാറിന്റെ നിലപാട്.

പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടെന്ന് കാണിച്ച് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹോട്ടലിന് 500 മീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ. പിരിഞ്ഞുപോകണമെന്നും അല്ലെങ്കില്‍ അറസ്റ്റു ചെയ്യുമെന്നും മുംബൈ പോലീസ് വ്യക്തമാക്കി. ജൂലായ് 9 മുതല്‍ 12 വരെയാണ് നിരോധനാജ്ഞ. സമാധാനന്തരരീക്ഷം തകര്‍ക്കുന്നതും പൊതുജനങ്ങള്‍ക്ക് ശല്യമാകുന്നതും ചൂണ്ടിക്കാട്ടിയാണ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

സ്ഥലത്തുനിന്ന് മാറിയില്ലെങ്കില്‍ ശിവകുമാറിനെ അറസ്റ്റു ചെയ്തുനീക്കുമെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ നാലു പേര്‍ മാത്രമേ സ്ഥലത്തുള്ളുവെന്നും നിരോധനാജ്ഞ ലംഘിച്ചിട്ടില്ലെന്നും ശിവകുമാറും പറഞ്ഞു.

അതിനിടെ, മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി എം.എല്‍.എമാര്‍ കര്‍ണാടക വിധാന്‍ സൗധയുടെ മുന്നില്‍ ധര്‍ണ നടത്തി. തുടര്‍ച്ച് ഒരുമണിയോടെ ഗവര്‍ണര്‍ വാജുഭായ് വാലയെ കാണുന്നതിനായി സംഘം രാജ്ഭവനില്‍ എത്തിയിട്ടുണ്ട്. മൂന്നു മണിയോടെ സ്പീക്കറെ കാണുമെന്നും സംഘം വ്യക്തമാക്കി. ഈ മാസം 12ന് നിയമസഭ ചേരും. എന്നാല്‍ സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടാവില്ല. അത് നിയമവിരുദ്ധമായ സമ്മേളനമാണ്. സര്‍ക്കാര്‍ രാജിവച്ച് ബി.ജെ.പിക്ക് സര്‍ക്കാരുണ്ടാക്കാന്‍ വഴിമാറി നല്‍കുകയാണ് വേണ്ടതെന്നും യെദ്യൂരപ്പ പറഞ്ഞു.

Karnataka

Ads by Google
Wednesday 10 Jul 2019 01.30 PM
Ads by Google
Loading...
LATEST NEWS
TRENDING NOW