Wednesday, July 10, 2019 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 12.47 PM

മദ്യപാന സദസ്സില്‍ തോക്കുകള്‍ ഉയര്‍ത്തിപ്പിടിച്ച് അസഭ്യം പുലമ്പി ബി.ജെ.പി എം.എല്‍.എയുടെ നൃത്തം വൈറല്‍ (വീഡിയോ)

നിലവില്‍ മൂന്നു മാസത്തെ സസ്‌പെന്‍ഷനിലാണ് പ്രണവ്. പുതിയ സംഭവങ്ങള്‍ പാര്‍ട്ടി അച്ചടക്ക സമിതി പരിശോധിക്കുമെന്നും ബിജെപി സംസ്ഥാന ഘടകം വ്യക്തമാക്കി.
Uttarakhand BJP MLA

ന്യുഡല്‍ഹി: ഉത്തരാഖണ്ഡിലെ വിവാദ ബി.ജെ.പി എം.എല്‍.എ വീണ്ടും വിവാദക്കുരുക്കില്‍. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുകയും തോക്കുകള്‍ ഉയര്‍ത്തിപ്പിടിച്ച് അസഭ്യം പറഞ്ഞുകൊണ്ട് നൃത്തം ചെയ്യുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

മുന്‍പ് ഒരു മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ പാര്‍ട്ടി സസ്‌പെന്റു ചെയ്ത എം.എല്‍.എ പ്രണവ് സിംഗ് ആണ് വിവാദത്തില്‍പെട്ടിരിക്കുന്നത്. ബോളിവുഡ് സിനിമയിലെ നൃത്തരംഗം അവതരിപ്പിച്ചുകൊണ്ട് നാലു തോക്കുകള്‍ വരെ ഒരേസമയം ഉയര്‍ത്തിപ്പിടിച്ച് മദ്യവും കുടിക്കുന്ന എം.എല്‍.എയുടെ വീഡിയോ ആണ് പ്രചരിക്കുന്നത്.

കാലിലെ ശസ്ത്രക്രിയയ്ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തിയതിന്റെ ആഘോഷമാണ് പ്രണവ് സിംഗ് സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയത്. പ്രണവിന്റെ നൃത്തത്തെ സുഹൃത്തുക്കള്‍ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും ഉത്തരാഖണ്ഡില്‍ ഇതുപോലെ ആഘോഷിക്കാന്‍ കഴിയില്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഉത്തരഖണ്ഡില്‍ എന്നല്ല, ഇന്ത്യയില്‍ മറ്റാര്‍ക്കും ഇതുപോലെ ചെയ്യാന്‍ കഴിയില്ലെന്നാണ് എം.എല്‍.എ മറുപടി പറയുന്നത്.

അതേസമയം, പ്രണവ് സിംഗിന്റെ പുതിയ വീഡിയോ ബി.ജെ.പി അതീവ ഗൗരവത്തോടെയാണ് കാണുന്നത് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. നിലവില്‍ മൂന്നു മാസത്തെ സസ്‌പെന്‍ഷനിലാണ് പ്രണവ്. പുതിയ സംഭവങ്ങള്‍ പാര്‍ട്ടി അച്ചടക്ക സമിതി പരിശോധിക്കുമെന്നും സംസ്ഥാന ഘടകം വ്യക്തമാക്കി.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഒരു മാധ്യമപ്രവര്‍ത്തകനു നേരെ വധഭീഷണി മുഴക്കുന്ന പ്രണവ് കുമാറിന്റെ വീഡിയോ പുറത്തുവന്നത്. ഇതിനു ശേഷം ഡല്‍ഹി ചാണക്യപുരി പോലീസ് സ്‌റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകന്‍ പരാതിയും നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഉത്തരഖണ്ഡ് ബി.ജെ.പി അധ്യക്ഷന്‍ നരേഷ് ബന്‍സാള്‍, ജൂണ്‍ 22ന് പ്രണവ് സിംഗിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് മൂന്നു മാസത്തേക്ക് സസ്‌പെന്റു ചെയ്തിരുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും പ്രണവ് സിംഗിന്റെ കൈവശമിരിക്കുന്ന തോക്കുകള്‍ക്ക് ലൈസന്‍സ് ഉള്ളവയാണോയെന്ന് പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW