Wednesday, July 10, 2019 Last Updated 2 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 11.36 AM

മഹാത്മാഗാന്ധിയുടെ 150 ാം ജന്മദിനത്തില്‍ ബിജെപി എംപിമാരുടെ 150 കിലോമീറ്റര്‍ പദയാത്ര ; ഗ്രാമത്തിന്റെ മാറിലൂടെ ദിവസം 15 കിലോമീറ്റര്‍ നടക്കാന്‍ ആഹ്വാനം...!!

uploads/news/2019/07/320747/modi.jpg

ന്യൂഡല്‍ഹി: രാഷ്ട്രപിതാവിന്റെ ജന്മദിനത്തില്‍ തന്റെ എംപിമാരെ 150 കിലോമീറ്റര്‍ നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോഡി. മഹാത്മാ ഗാന്ധിയുടെയും വല്ലഭായ് പട്ടേലിന്റെയും ജന്മദിനമായ ഒക്‌ടോബര്‍ 2 മുതല്‍ 31 വരെ അവരവരുടെ ലോക്‌സഭാ മണ്ഡലത്തില്‍ പദയാത്ര നടത്താന്‍ ബിജെപി എംപിമാര്‍ക്ക് നരേന്ദ്രമോഡിയുടെ ആഹ്വാനം. ചൊവ്വാഴ്ച നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എംപിമാര്‍ തങ്ങളുടെ മണ്ഡലത്തിലൂടെ നടക്കണമെന്നും എവിടെയാണ് ബിജെപിയ്ക്ക് ദൗര്‍ബല്യം സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും മോഡി എംപിമാരോട് ആവശ്യപ്പെട്ടു.

എംപിമാരുടെ ടീം രൂപീകരിച്ച് മണ്ഡലങ്ങളിലൂടെ ദിവസവും 15 കിലോമീറ്റര്‍ വീതം പദയാത്ര ചെയ്യണമെന്നും ഗാന്ധിജി, അദ്ദേഹത്തിന്റെ സ്വാതന്ത്ര്യ പോരാട്ടങ്ങളെ കുറിച്ചുള്ള അനുസ്മരണങ്ങളും മരം നടീല്‍ പോലെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. യോഗത്തിന് പിന്നാലെ രാജ്യസഭാ എംപിമാരും സമാന രീതിയിലുള്ള പരിപാടികള്‍ നടത്തണമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി പറഞ്ഞു. രാജ്യസഭാ എംപിമാര്‍ക്കും ഓരോ മണ്ഡലം അനുവദിച്ചിട്ടുണ്ട്. അവര്‍ 15-20 പേര്‍ ചേര്‍ന്ന് ടീമുണ്ടാക്കണമെന്നും പറഞ്ഞു.

പ്രധാനമന്ത്രി മോഡി, ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ ഉള്‍പ്പെടെയുള്ള വലിയ നേതാക്കള്‍ പരിപാടിയുടെ ഭാഗമാകും. പദയാത്രകള്‍ പൊതുജനം എത്താത്ത ഇടങ്ങളിലും ഗ്രാമങ്ങളിലൂടെയും വേണമെന്ന് പാര്‍ലമെന്ററി കാര്യ സഹമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ പറഞ്ഞു. ഗ്രാമങ്ങളില്‍ വൃക്ഷത്തൈ നടുന്നതിന്റെയും ശുചിത്വത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കണം.

ഗ്രാമീണരെ കൂടി ഉള്‍ക്കൊണ്ടാകണം പദയാത്രകള്‍. അവരേയും പങ്കാളികളാക്കണമെന്നും നിര്‍ദേശമുണ്ട്. പരിപാടിയുടെ വിജയത്തിനായി പാര്‍ട്ടി യൂണിറ്റുകളും പ്രവര്‍ത്തിക്കണം ഓരോ മണ്ഡലത്തിലും 150 പേരോളം വരുന്ന കൂട്ടായ്മകള്‍ സൃഷ്ടിക്കണം. പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തി അവരുടെ ആവശ്യങ്ങളും പ്രതീക്ഷകളും തിരിച്ചറിഞ്ഞ് സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് ഈ പരിപാടി. മഹാത്മാഗാന്ധിയുടെ 150 ാം ജന്മവാര്‍ഷികം ഗംഭീരമായി ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW