Wednesday, July 10, 2019 Last Updated 3 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 11.31 AM

എം.എല്‍.എമാരെ കാണാതെ മടക്കമില്ലെന്ന് ശിവകുമാര്‍, മുറി നല്‍കാനാവില്ലെന്ന് ഹോട്ടല്‍, രാജി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിമതര്‍ സുപ്രീം കോടതിയില്‍

തങ്ങളുടെ രാജി സ്വീകരിക്കുന്നതില്‍ സ്പീക്കര്‍ കാലതാമസം വരുത്തുകയാണെന്നും സ്പീക്കര്‍ ഭരണഘടനപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാതെ മാറിനില്‍ക്കുകയാണെന്നും വിമതന്മാര്‍ക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി ചീഫ് ജസ്റ്റീസിന്റെ ബെഞ്ചില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി നാളെ പരിഗണിക്കും.
DK Shivakumar

ബംഗലൂരു/ന്യുഡല്‍ഹി: രാജിവച്ച വിമത കോണ്‍ഗ്രസ് ,ജെ.ഡി.എസ് എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ മുംബൈയില്‍ അവര്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് ഇതുവരെ ഹോട്ടലില്‍ കയറാന്‍ കഴിഞ്ഞില്ല. എന്നാല്‍ എം.എല്‍.എമാരെ കാണാതെ മടക്കമില്ലെന്ന് അറിയിച്ച് ശിവകുമാര്‍ ഹോട്ടലിനു മുന്നില്‍ തുടരുകയാണ്. തന്നെ തടഞ്ഞുവച്ചിരിക്കുകയാണെന്നും എം.എല്‍.എമാരെ കാണാന്‍ മുംബൈ പോലീസ് അനുവദിക്കുല്ലെന്നും ശിവകുമാര്‍ പറഞ്ഞു.

അതിനിടെ, ശിവകുമാറിനെതിരെ മുംബൈയിലെ ബി.ജെ.പി പ്രവര്‍ത്തകരും ജെ.ഡി.എസ് എം.എല്‍.എയുടെ അനുകുലികളും പ്രതിഷേധവുമായി രംഗത്തെത്തി. ശിവകുമാറിന്റെ റൂം ബുക്കിംഗ് റദ്ദാക്കിയതായി റിനൈസന്‍സ് മുംബൈ കണ്‍വന്‍ഷന്‍ സെന്റര്‍ അധികൃതരും അറിയിച്ചു. അടിയന്തര സാഹചര്യം പരിഗണിച്ചാണിതെന്നും ഹോട്ടല്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ തന്നെപോലെ ഒരു ഉപഭോക്താവിനോട് ഹോട്ടല്‍ ഉപചാരം കാണിക്കണമെന്ന് ശിവകുമാര്‍ പറഞ്ഞു. താന്‍ മുംബൈയെ സ്‌നേഹിക്കുന്നു. ഈ ഹോട്ടല്‍ ഇഷ്ടപ്പെടുന്നു. തന്റെ മുറി അവര്‍ റദ്ദാക്കുമ്പോള്‍ തനിക്ക് മറ്റ് മുറികള്‍ നല്‍കണമെന്നും ശിവകുമാര്‍ പറഞ്ഞു.

തന്റെ സുഹൃത്തുക്കളെ കാണാനാണ് താന്‍ വന്നത്. അവരെ കാണാതെ മടങ്ങിപ്പോകില്ല. അവര്‍ തന്നെ വിളിക്കും. അവരുടെ മനോഭാവം മാറും. അവരുമായി താന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. തങ്ങളുടെ ഹൃദയങ്ങള്‍ അത് പറയുന്നുണ്ടെന്നും ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയത്തില്‍ സ്ഥിരമായി ഒന്നുമില്ല. സ്ഥിരമായ ശത്രുവോ മിത്രമോ ഇല്ല. ആരും ഏതു നിമിഷവും തിരിച്ചുവരാം. അവരെ താന്‍ ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ്. അവരുടെ വിളി വരും. അവരുടെ സുഹൃത്തിനെ കാണാന്‍ അവരുടെ ഹൃദയംമിടിക്കുന്നുണ്ട്.- ശിവകുമാര്‍ പറയുന്നു.

അതേസമയം, രാജിവച്ച വിമതന്മാര്‍ സുപ്രീം കോടതിയെ സമീപിച്ചു. തങ്ങളുടെ രാജി സ്വീകരിക്കുന്നതില്‍ സ്പീക്കര്‍ കാലതാമസം വരുത്തുകയാണെന്നും സ്പീക്കര്‍ ഭരണഘടനപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാതെ മാറിനില്‍ക്കുകയാണെന്നും വിമതന്മാര്‍ക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി ചീഫ് ജസ്റ്റീസിന്റെ ബെഞ്ചില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി നാളെ പരിഗണിക്കും.

ശിവകുമാറിനെ അപമാനിക്കാന്‍ തങ്ങള്‍ക്ക് ഉദ്ദേശമില്ലെന്ന് വിമത കോണ്‍ഗ്രസ് നേതാവ് ബി.ബസവരാജ് പറഞ്ഞു. അദ്ദേഹത്തെ തങ്ങള്‍ക്ക് വിശ്വാസമുണ്ട്. എന്നാല്‍ ഈ നടപടി സ്വീകരിക്കുന്നതിനു പിന്നില്‍ തങ്ങള്‍ക്കും ഒരു കാരണമുണ്ട്. സൗഹൃദവും സ്‌നേഹവും ബന്ധവും ഒരു ഭാഗത്ത് നില്‍ക്കും. എന്നാല്‍ എന്തുകൊണ്ടാണ് അദ്ദേഹത്തെ കാണാന്‍ തങ്ങള്‍ തയ്യാറാകാത്തതെന്ന് അദ്ദേഹം മനസ്സിലാക്കണം.-ബി.ബസവരാജ് കൂട്ടിച്ചേര്‍ത്തു.

ശിവകുമാറുമായി കൂടിക്കാഴ്ചയ്ക്ക് താല്‍പര്യമില്ലെന്ന് മറ്റൊരു വിമതന്‍ രമേശ് ജാര്‍ഖിഹോലി പറഞ്ഞു. ബി.ജെ.പിയില്‍ നിന്നും ആരും തങ്ങളെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Ads by Google
Wednesday 10 Jul 2019 11.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW