Wednesday, July 10, 2019 Last Updated 3 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.27 AM

കഞ്ചാവ്‌ ചെടികള്‍ വളര്‍ത്തിയ കേസിലെ പ്രതികള്‍ കഞ്ചാവുമായി പിടിയില്‍

uploads/news/2019/07/320666/c5.jpg

തിരുവല്ല: കഞ്ചാവ്‌ ചെടികള്‍ വളര്‍ത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ 53 പൊതി കഞ്ചാവുമായി എക്‌സൈസ്‌ സംഘത്തിന്റെ പിടിയില്‍. തിരുവല്ല നന്നൂരില്‍ മേരിമാതാ പള്ളിക്ക്‌ സമീപമുള്ള വാടകവീട്‌ കേന്ദ്രീകരിച്ച്‌ കഞ്ചാവ്‌ കച്ചവടം നടത്തി വരുകയായിരുന്ന വള്ളംകുളം പടിഞ്ഞാറു ചെങ്ങമന്‍ കോളനി സ്വദേശികളായ രതീഷ്‌(32), രാജീവ്‌ (32) എന്നിവരെ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ സെബാസ്‌റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ അറസ്‌റ്റ് ചെയ്‌തത്‌.
ഇവരില്‍ നിന്നും 400 ഗ്രാം കഞ്ചാവ്‌ കണ്ടെത്തി. ഇവര്‍ക്കു കഞ്ചാവ്‌ എത്തിച്ചു നല്‍കിയ കിഴക്കന്‍ മുത്തൂര്‍ സ്വദേശി സുബിന്‍ (21) എന്നയാളെയും അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. കഞ്ചാവ്‌ കടത്താന്‍ ഉപയോഗിച്ച ഇരുചക്ര വാഹനവും പിടിച്ചെടുത്തിട്ടുണ്ട്‌.
രാജീവ്‌, രതീഷ്‌ എന്നിവര്‍ ചെങ്ങമണ്‍ കോളനിയില്‍ കഞ്ചാവ്‌ ചെടികള്‍ വളര്‍ത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞു വരുകയായിരുന്നു. 2018 ഫെബ്രുവരിയില്‍ ഇവിടെവച്ച്‌ എക്‌സ്സൈസ്‌ സംഘം ഇവരെ പിടിക്കാന്‍ ശ്രമിച്ചുവെങ്കിലും ഇവര്‍ ഓടിരക്ഷപെടുകയായിരുന്നു.
പിന്നീട്‌, തിരുവല്ലയുടെ വിവിധ ഭാഗങ്ങളില്‍ മാറി മാറി താമസിച്ച്‌ ഇവര്‍ കഞ്ചാവ്‌ കച്ചവടം നടത്തി വരുകയായിരുന്നു. പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ എക്‌സ്സൈസ്‌ സംഘത്തിന്‌ നേരെ ആക്രമണത്തിന്‌ ഇവര്‍ ശ്രമിച്ചിരുന്നു.
പി.ഒ. സുശീല്‍കുമാര്‍, സച്ചിന്‍ സെബാസ്‌റ്റ്യന്‍, സി.ഇ.ഒ. വേണുഗോപാല്‍, സിനിമോള്‍, മിനിമോള്‍ െ്രെഡവര്‍ വിജയന്‍ എന്നിവര്‍ റെയ്‌ഡില്‍ പങ്കെടുത്ത സംഘത്തിലുണ്ടായിരുന്നു.

Ads by Google
Wednesday 10 Jul 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW