Wednesday, July 10, 2019 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.21 AM

സഹല്‍ എമര്‍ജിങ്‌ പ്ലേയര്‍ ഓഫ്‌ ദ ഇയര്‍; ഛേത്രിയും ആശാലതയും മികച്ച താരങ്ങള്‍

uploads/news/2019/07/320658/s3.jpg

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഈ വര്‍ഷത്തെ ഫുട്‌ബോള്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള 'എമര്‍ജിങ്‌ പ്ലേയര്‍ അവാര്‍ഡ്‌' മലയാളി താരം സഹല്‍ അബ്‌ദുള്‍ സമദ്‌ സ്വന്തമാക്കി. ഐ.എസ്‌.എല്ലില്‍ കേരള ബ്ലാസേ്‌റ്റഴ്‌സിനായി കഴിഞ്ഞ സീസണില്‍ നടത്തിയ മിന്നുന്ന പ്രകടനങ്ങളാണ്‌ സഹലിനെ പുരസ്‌കാരത്തിന്‌ അര്‍ഹനാക്കിയത്‌.
ഇന്ത്യയുടെ അണ്ടര്‍ 23 ടീമംഗമായ സഹല്‍ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ താജിക്കിസ്‌ഥാനെതിരേ ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറിയത്‌ കഴിഞ്ഞദിവസമാണ്‌. കഴിഞ്ഞ ഐ.എസ്‌എല്‍. സീസണിലെ മികച്ച മധ്യനിര താരത്തിനുള്ള പുരസ്‌കാരവും സഹലിനായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച പുരുഷ ഫുട്‌ബോള്‍ താരമായി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയും വനിതാ താരമായി ആശാലത ദേവിയും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യക്കായും ബംഗളൂരു എഫ്‌.സിക്കായും നടത്തിയ പ്രകടനങ്ങള്‍ പരിഗണിച്ചാണ്‌ ഛേത്രിയെ തേടി ഫുട്‌ബോളര്‍ ഓഫ്‌ ദ ഇയര്‍ പുരസ്‌കാരം എത്തിയത്‌.

Ads by Google
Wednesday 10 Jul 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW