Wednesday, July 10, 2019 Last Updated 20 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.15 AM

പാലാരിവട്ടം: സാമ്പിളുകള്‍ കേന്ദ്ര ലാബില്‍ പരിശോധനയ്‌ക്ക് അയയ്‌ക്കുമെന്ന്‌ വിജിലന്‍സ്‌

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തില്‍നിന്നും ശേഖരിച്ച കോണ്‍ക്രീറ്റ്‌ സാമ്പിളുകള്‍ കോയമ്പത്തൂരിലേയോ ഹൈദരാബാദിലേയോ കേന്ദ്ര ലാബില്‍ പരിശോധനയ്‌ക്ക്‌ അയക്കുമെന്ന്‌ വിജിലന്‍സ്‌ സംഘം.
ശനിയാഴ്‌ച പാലം സന്ദര്‍ശിച്ച ഇന്ത്യന്‍ റോഡ്‌സ്‌ കോണ്‍ഗ്രസ്‌ പ്രതിനിധി ഭൂപീന്ദര്‍ സിങ്‌ അടയാളപ്പെടുത്തിയ ഭാഗങ്ങളില്‍ നിന്നുള്ള കോണ്‍ക്രീറ്റ്‌ സാമ്പിളുകളാണ്‌ പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ അഴിമതി അന്വേഷിക്കുന്ന വിജിലന്‍സ്‌ സംഘം ഇന്നലെ ശേഖരിച്ചത്‌. അന്വേഷണ ഉദ്യോഗസ്‌ഥന്‍ ഡിവൈ.എസ്‌.പി ആര്‍. അശോക്‌ കുമാറും വിജിലന്‍സ്‌ രൂപീകരിച്ച വിദഗ്‌ധസംഘത്തിലെ അംഗങ്ങളും സാമ്പിള്‍ ശേഖരിക്കാന്‍ എത്തിയിരുന്നു. വിദഗ്‌ധരില്‍നിന്നു വിശദമായ അഭിപ്രായം ശേഖരിക്കുമെന്നും അതിനുശേഷം സംശയിക്കുന്നവരുടെ പട്ടികയിലുള്ള ഉദ്യോഗസ്‌ഥരെ ചോദ്യംചെയ്യുമെന്നും വിജിലന്‍സ്‌ ഐ.ജി എച്ച്‌. വെങ്കിടേഷ്‌ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.
പാലം നിര്‍മാണത്തില്‍ ഗുരുതരമായ ക്രമക്കേടും അപാകതയും നടന്നതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതോടെ വിജിലന്‍സ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ കോടതിയില്‍ പ്രഥമ വിവരറിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു.
നിര്‍മാണത്തിന്‌ മേല്‍നോട്ടം വഹിച്ച റോഡ്‌സ്‌ ആന്‍ഡ്‌ ബ്രിഡ്‌ജസ്‌ കോര്‍പറേഷന്‍, കിറ്റ്‌കോ, കരാര്‍ കമ്പനിയായ ആര്‍.ഡി.എസ്‌, രൂപരേഖ തയാറാക്കിയ നാഗേഷ്‌ കണ്‍സള്‍ട്ടന്‍സി എന്നീ സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്‌ഥര്‍ക്കെതിരേയാണ്‌ അന്വേഷണം.

Ads by Google
Wednesday 10 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW