Wednesday, July 10, 2019 Last Updated 20 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.15 AM

കന്യാസ്‌ത്രീയെ പീഡിപ്പിച്ചെന്ന കേസ്‌; വിചാരണ 16-ലേക്കു മാറ്റി

പാലാ: കന്യാസ്‌ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ രൂപത ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരായ കേസ്‌ വിചാരണയ്‌ക്കായി പരിഗണിക്കുന്നതു പാലാ ഫസ്‌റ്റ്‌ക്ലാസ്‌ ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി പതിനാറിലേക്കു മാറ്റി.
കുറ്റപത്രത്തിന്റെ പകര്‍പ്പു നല്‍കിയില്ലെന്നു കഴിഞ്ഞ തവണ കേസ്‌ പരിഗണിച്ചപ്പോള്‍ പ്രതിഭാഗം കോടതിയില്‍ പരാതിപ്പെട്ടിരുന്നു. മുഴുവന്‍ കോപ്പികളും നല്‍കാത്തതിനാല്‍ നടപടിക്രമങ്ങള്‍ അപൂര്‍ണമാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ കൂറ്റപത്രം പൂര്‍ണമായി നല്‍കുവാന്‍ ജഡ്‌ജി ഉത്തരവിട്ടിരുന്നു. ഇന്നലെ കുറ്റപ്പത്രത്തിന്റെ പകര്‍പ്പ്‌ പൂര്‍ണമായും പ്രതിഭാഗത്തിനു നല്‍കി. അന്വേഷണ ഉദ്യോഗസ്‌ഥനായ വൈക്കം ഡിവൈ.എസ്‌.പി. സുഭാഷ്‌ കോടതിയിലെത്തിയിരുന്നു. കുറ്റപത്രം പരിശോധിക്കാന്‍ പ്രതിഭാഗത്തിനു സമയം അനുവദിച്ചാണ്‌ കേസ്‌ 16-ലേക്കു മാറ്റിയത്‌. പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ജിതേഷ്‌ ബാബു കോടതിയില്‍ ഹാജരായി.

Ads by Google
Wednesday 10 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW