Wednesday, July 10, 2019 Last Updated 20 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.15 AM

എസ്‌.ഐയുമായി നെടുങ്കണ്ടം സ്‌റ്റേഷനില്‍ തെളിവെടുപ്പ്‌

നെടുങ്കണ്ടം: രാജ്‌കുമാര്‍ കസ്‌റ്റഡി മരണക്കെസിലെ ഒന്നാം പ്രതി എസ്‌.ഐ: കെ.എ. സാബുവിനെ ക്രൈംബ്രാഞ്ച്‌ പ്രത്യേക അനേ്വഷണ സംഘം കസ്‌റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ്‌ നടത്തി.
നെടുങ്കണ്ടം പോലീസ്‌ സ്‌റ്റേഷനിലെ മുറികള്‍, വിശ്രമമുറി, എസ്‌.ഐയുടെയും മറ്റ്‌ ഉദ്യോഗസ്‌ഥരുടെയും മുറികള്‍ എന്നിവിടങ്ങളില്‍ എത്തിച്ചായിരുന്നു തെളിവെടുപ്പ്‌. ഇന്ന്‌ വൈകുന്നേരം ആറുവരെയാണ്‌ ചോദ്യം ചെയ്യലിനു കോടതി അനുമതി നല്‍കിയിരിക്കുന്നത്‌.
ഈ മാസം മൂന്നിനാണ്‌ കെ.എ.സാബുവിനെ ക്രൈം ബ്രാഞ്ച്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌. ദേവികുളം സബ്‌ ജയിലില്‍ റിമാന്‍ഡിലായിരുന്നു. ഇന്നലെ രാവിലെയാണ്‌ പീരുമേട്‌ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ക്രൈംബ്രാഞ്ച്‌ സമര്‍പ്പിച്ച കസ്‌റ്റഡി അപേക്ഷ പരിഗണിച്ച്‌ കസ്‌റ്റഡിയില്‍ വിട്ടത്‌.
ഉച്ചയോടെ സാബുവിനെ നെടുങ്കണ്ടം പൊതുമാരാമത്ത്‌ റസ്‌റ്റ്‌ഹൗസില്‍ എത്തിച്ചു. പോലീസുകാര്‍ നല്‍കിയിരിക്കുന്ന മൊഴിയും സാബുവിന്റെ മൊഴിയുമായി താരതമ്യം ചെയ്‌തുവരികയാണ്‌. രാജ്‌കുമാറിനെ മര്‍ദിച്ചതില്‍ സാബുവിന്റെ പങ്ക്‌ പ്രാഥമിക അനേ്വഷണത്തില്‍ ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയിരുന്നു.
കസ്‌റ്റഡി മരണക്കേസിലെ രണ്ടും മൂന്നും പ്രതികളായ എ.എസ്‌.ഐ: സി.ബി. റെജിമോന്‍, പോലീസ്‌ ഡ്രൈവര്‍ നിയാസ്‌ എന്നിവരെ പീരുമേട്‌ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ഇന്നലെ ഏട്ട്‌ ദിവസത്തേക്കു റിമാന്‍ഡ്‌ ചെയ്‌തു.
സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇവരെ പീരുമേട്‌ സബ്‌ ജയില്‍ ഒഴിവാക്കി ദേവികുളം സബ്‌ ജയിലേക്കു മാറ്റി. സാബു, റെജിമോന്‍, നിയാസ്‌ എന്നിവരെയും ക്രൈംബ്രഞ്ച്‌ ഒന്നിച്ചിരുത്തി ചോദ്യം ചെയ്‌തതായാണ്‌ സൂചന.
പോലീസ്‌ സ്‌റ്റേഷനിലെ പോലീസുകാരുടെ വിശ്രമ മുറിയില്‍ എസ്‌.ഐ: സാബു, രാജ്‌കുമാറിനെ മര്‍ദിച്ചപ്പോള്‍ ഇരുവരും ഒപ്പമുണ്ടായിരുന്നെ ന്നു ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയിരുന്നു. വരും ദിവസങ്ങളില്‍ വനിതാ പോലീസ്‌ ഉള്‍പ്പെടെ അഞ്ചുപേരെക്കൂടി അറസ്‌റ്റ്‌ ചെയ്യുമെന്നാണു സൂചന.

ന്യൂനപക്ഷ കമ്മിഷന്‍ വിശദീകരണം തേടി

തൊടുപുഴ: രാജ്‌കുമാറിന്റെ കസ്‌്റ്റഡി മരണം സംബന്ധിച്ചു ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ വൈസ്‌ ചെയര്‍മാന്‍ ജോര്‍ജ്‌ കുര്യന്‍ വിശദീകരണം തേടി. രാജ്‌കുമാറിന്റെ വീട്‌ സന്ദര്‍ശിച്ചതിനുശേഷം ഇടുക്കി കലക്‌ടര്‍, എസ്‌.പി, എ.എസ്‌.പി, ആര്‍.ഡി.ഒ എന്നിവരെ വിളിച്ചുവരുത്തിയാണു വിശദീകരണം തേടിയത്‌.

Ads by Google
Wednesday 10 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW