Wednesday, July 10, 2019 Last Updated 40 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.15 AM

വന്യജീവികളുടെ ആക്രമണം പ്രതിരോധിക്കണം: ഡീന്‍ കുര്യാക്കോസ്‌

ന്യൂഡല്‍ഹി: കൃഷിയിടങ്ങളില്‍ വന്യമൃഗങ്ങള്‍ നാശനഷ്‌ടം വരുത്തുന്നത്‌ പ്രതിരോധിക്കണമെന്ന്‌ ഡീന്‍ കുര്യാക്കോസ്‌ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ വനപ്രദേശങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കാര്‍ഷിക മേഖലയില്‍ എല്ലായിടങ്ങളിലും വന്യജീവികളുടെ ആക്രമണത്താല്‍ ആളപായവും കൃഷി നാശവും തടുത്തു നിര്‍ത്താന്‍ കഴിയുന്നില്ല. വനം വകുപ്പുമന്ത്രി തന്നെ സഭയില്‍ നല്‍കിയ മറുപടിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ നൂറിലധികം ആളുകള്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന്‌ വ്യക്‌തമാക്കുന്നു. ഇടുക്കിയില്‍ മാത്രം 30 ല്‍ കൂടുതല്‍ ആളുകള്‍ മരണപെട്ടുകയും 30000 ഹെക്‌ടറിലധികം കൃഷി നശിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്‌.
സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ചെറുത്തു നില്‍പ്പിനായി പരിഗണിച്ചിട്ടുണ്ടെങ്കിലും വന്യമൃഗങ്ങളുടെ ആക്രമണം തടുത്തു നിര്‍ത്താന്‍ ആകുന്നില്ല. വനം വകുപ്പു തന്നെ വാണിജ്യ ആവശ്യങ്ങള്‍ക്കായി വനം വിട്ടു നല്‍കുന്നത്‌ അവസാനിപ്പിക്കണം.നിലവില്‍ കാട്ടാനകളെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന സോളാര്‍ ഫെന്‍സിങ്ങിനു പകരം റെയില്‍ ഫെന്‍സിങ്ങ്‌ ഉറപ്പാക്കണം. വന്യമൃഗങ്ങളാല്‍ വിള നശിക്കപ്പെടുന്നവര്‍ക്കും മരണവും മാരകമായ പരുക്കുകള്‍ പറ്റുന്നവര്‍ക്കും നഷ്‌ടപരിഹാരം കൃത്യസമയത്ത്‌ നല്‍കപ്പെടുന്നുവെന്ന്‌ നിയമപരമായി ഉറപ്പു വരുത്തണം. വനത്തിന്‌ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തില്‍ വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനു ശാസ്‌ത്രീയമായ സംവിധാനമൊരുക്കപ്പെടണമെന്നും ഡീന്‍ കുര്യാക്കോസ്‌ ആവശ്യപെട്ടു.

Ads by Google
Wednesday 10 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW