Wednesday, July 10, 2019 Last Updated 41 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.15 AM

എന്‍.ഒ.സി. ലഭിച്ചില്ല : മൂന്നാറില്‍ കെട്ടിടനിര്‍മാണം അനിശ്‌ചിതത്വത്തിലായെന്ന്‌ പ്രവാസി സംരംഭകര്‍

കൊച്ചി: കോടികള്‍ മുടക്കി മൂന്നാറില്‍ പണിയുന്ന റിസോര്‍ട്ടുകള്‍ക്ക്‌ എന്‍.ഒ.സി. ലഭിക്കാതെ നിര്‍മാണം അനിശ്‌ചിതത്വത്തിലായെന്നു പ്രവാസി സംരംഭകര്‍.
പള്ളിവാസല്‍, ആനവിരട്ടി, വെള്ളത്തോള്‍, ശാന്തന്‍പാറ, ബൈസന്‍വാലി, ചിന്നക്കനാല്‍, ആനവിലാസം എന്നീ വില്ലേജുകളിലാണ്‌ നിര്‍മാണത്തിന്‌ പ്രശ്‌നങ്ങള്‍ നേരിടുന്നതെന്ന്‌ മുതല്‍മുടക്കിയ പ്രവാസികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. മുടങ്ങിക്കിടക്കുന്ന 294 നിര്‍മാണങ്ങളിലായി 800 കോടിയോളം രൂപയും കുരുങ്ങിക്കിടക്കുകയാണ്‌. 2010-ലെ ഹൈക്കോടതി ഇടക്കാല ഉത്തരവ്‌ ദുര്‍വ്യാഖ്യാനം ചെയ്‌ത്‌ 2016-ല്‍ റവന്യൂ വകുപ്പ്‌ എല്ലാ കെട്ടിടങ്ങള്‍ക്കും സ്‌റ്റോപ്‌ മെമ്മോ നല്‍കുകയായിരുന്നുവെന്ന്‌ കെ.യു. അഷ്‌റഫ്‌, അനൂപ്‌ പിള്ള, സി.എം. ആലിയാര്‍, അര്‍ഷാദ്‌ അബ്‌ദുള്ള എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Ads by Google
Wednesday 10 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW