Wednesday, July 10, 2019 Last Updated 41 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.15 AM

പോലീസ്‌ ഉദ്യോഗസ്‌ഥരുടെ അടിയന്തര യോഗം വിളിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: നെടുങ്കണ്ടം കസ്‌റ്റഡിമരണത്തിന്റെ പശ്‌ചാത്തലത്തില്‍ പോലീസ്‌ ഉദ്യോഗസ്‌ഥരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. 16നു തലസ്‌ഥാനത്തു പോലീസ്‌ ട്രെയിനിങ്‌ കോളജിലാണ്‌ ഉന്നതതലയോഗം.
സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റയ്‌ക്കു പുറമെ 17 ജില്ലാ പോലീസ്‌ മേധാവിമാര്‍ യോഗത്തില്‍ പങ്കെടുക്കും. ക്രമസമാധാനപാലന ചുമതലയുള്ള ഡിവൈ.എസ്‌.പിമാരുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ബന്ധപ്പെടും. ലോക്കപ്പ്‌ മര്‍ദനം, പോലീസുകാര്‍ക്കിടയിലെ കൈക്കൂലി എന്നിവ ഒഴിവാക്കാനാണ്‌ മുഖ്യമന്ത്രി നേരിട്ടിടപെട്ട്‌ ഉന്നതതലയോഗം വിളിച്ചത്‌.

Ads by Google
Wednesday 10 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW