Wednesday, July 10, 2019 Last Updated 40 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.15 AM

കൊട്ടക്കാമ്പൂര്‍ ഭൂമി ഇടപാട്‌: ജോയ്‌സിനെതിരേ തെളിവില്ലെന്ന റിപ്പോര്‍ട്ട്‌ കോടതി തള്ളി

തൊടുപുഴ: കൊട്ടക്കാമ്പൂര്‍ ഭൂമി ഇടപാടില്‍ മുന്‍ എം.പി. ജോയ്‌സ്‌ ജോര്‍ജിനു കോടതിയില്‍നിന്നു തിരിച്ചടി. ജോയ്‌സിനെ കുറ്റവിമുക്‌തനാക്കിക്കൊണ്ട്‌ മുന്‍ മൂന്നാര്‍ ഡിവൈ.എസ്‌.പി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്‌ തൊടുപുഴ സെഷന്‍സ്‌ കോടതി തള്ളി. വിശദ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. ഭൂമി തട്ടിപ്പുകേസില്‍ ജോയ്‌സ്‌ ജോര്‍ജിനും കുടുംബത്തിനുമെതിരേ തെളിവില്ലെന്നും തുടര്‍നടപടികള്‍ അവസാനിപ്പിച്ചെന്നും കാട്ടിയാണ്‌ പോലീസ്‌ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നത്‌. ദേവികുളം സബ്‌ റജിസ്‌ട്രാര്‍ ഓഫീസിലെ വിരലടയാള റജിസ്‌റ്ററും മുക്‌ത്യാറുകളുടെ പകര്‍പ്പും മുന്‍ ഉടമകളുടെ സാമ്പിള്‍ വിരലടയാളവും തിരുവനന്തപുരം ഫിംഗര്‍പ്രിന്റ്‌ ബ്യൂറോയില്‍ പരിശോധനയ്‌ക്ക്‌ അയച്ചിരുന്നെന്നും വിരലടയാളങ്ങളില്‍ വ്യത്യാസമില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
വ്യാജ പട്ടയത്തിലൂടെ സര്‍ക്കാര്‍ തരിശു ഭൂമി കൈയേറിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ 2017 നവംബറില്‍ ദേവികുളം സബ്‌ കലക്‌ടറായിരുന്ന വി.ആര്‍. പ്രേംകുമാര്‍, എം.പിയുടെയും കുടുംബത്തിന്റെയും 28 ഏക്കര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കിയിരുന്നു.
ഇടുക്കി ജില്ലയില്‍ മൂന്നാറിനു സമീപം വട്ടവട പഞ്ചായത്തിലാണു കൊട്ടക്കാമ്പൂര്‍ സ്‌ഥിതി ചെയ്യുന്നത്‌. തനിക്കും ഭാര്യക്കും കൊട്ടക്കാമ്പൂരില്‍ എട്ടേക്കര്‍ ഭൂമിയുണ്ടെന്ന്‌ 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്രനായി മത്സരിച്ച ജോയ്‌സ്‌ ജോര്‍ജ്‌ നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ചിരുന്ന സത്യവാങ്‌മൂലത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ്‌ കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാട്‌ വിവാദമായത്‌.

Ads by Google
Wednesday 10 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW