Tuesday, July 09, 2019 Last Updated 3 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jul 2019 04.42 PM

കിയയുടെ സെല്‍റ്റോസ് ഇന്ത്യന്‍ വിപണിയിലേക്ക് ; ബുക്കിങ് ജൂലായ് 15 മുതല്‍

kia seltos bookings to commence on july 15

ഇന്ത്യന്‍ വിപണിയില്‍ കിയ എത്തിക്കുന്ന ആദ്യ മോഡലായ സെല്‍റ്റോസിന്റെ ബുക്കിങ് ജൂലായ് 15 മുതല്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ വിവിധ കിയ ഡീലര്‍ഷിപ്പുകള്‍ സെല്‍റ്റോസിനുള്ള അനൗദ്യോഗിക പ്രീ ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു. ആഗസ്റ്റ് 22 നാണ് സെല്‍റ്റോസ് വിപണിയിലേക്കെത്തുന്നത്. മികച്ച സ്‌റ്റൈലിലും നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും ശക്തമായ സുരക്ഷയുടെയും അകമ്പടിയോടെയാണ് സെല്‍റ്റോസ് കോംപാക്ട് എസ്.യു.വി എത്തുന്നത്.

ആകര്‍ഷകമായ സ്പോര്‍ട്ടി രൂപമാണ് സെല്‍റ്റോസിന്റെ സവിശേഷത. ടൈഗര്‍ നോസ് ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പ്, ഡിആര്‍എല്‍, എല്‍ഇഡി ഫോഗ്ലാമ്പ്, സില്‍വര്‍ ഫിനീഷ് സ്‌കിഡ് പ്ലേറ്റ്,17 ഇഞ്ച് മള്‍ട്ടി സ്പോക്ക് അലോയി വീല്‍, ക്രോമിയം സ്ട്രിപ്പില്‍ ബന്ധിപ്പിച്ചിട്ടുള്ള എല്‍ഇഡി ടെയില്‍ലാമ്പ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, ബാക്ക് സ്‌പോയിലര്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് തുടങ്ങിയവ സെല്‍റ്റോസിനെ വ്യത്യസ്തമാക്കും. മൂന്ന് പെട്രോള്‍, അഞ്ച് ഡീസല്‍ വകഭേദങ്ങളില്‍ സെല്‍റ്റോസ് പുറത്തിറങ്ങുമെന്നാണ് സൂചന. GTK, GTX, GTX+ എന്നീ പെട്രോള്‍ പതിപ്പുകളും HTE, HTK, HTK+, HTX, HTX+ എന്നീ ഡീസല്‍ വകഭേദങ്ങളുമാണ് സെല്‍റ്റോസിനുണ്ടാവുക.

ആറ് എയര്‍ബാഗ്, എബിഎസ്, ഇബിഡി, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ബ്രേക്ക് അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, പാര്‍ക്കിങ് സെന്‍സര്‍, ബ്ലൈന്റ് സ്‌പോര്‍ട്ട് മോണിറ്റര്‍, 360 ഡിഗ്രി ക്യാമറ എന്നീ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്. 115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍, 115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ ഡീസല്‍, 140 ബിഎച്ച്പി കരുത്തേകുന്ന 1.4 ലിറ്റര്‍ ടാര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനാണ് സെല്‍റ്റോസിനുള്ളത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവലുമാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. നോര്‍മല്‍, ഇക്കോ, സ്പോര്‍ട്ട് എന്നീ ഡ്രൈവിങ് മോഡുകളും വാഹനത്തിനുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW