Monday, July 08, 2019 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 08 Jul 2019 04.18 PM

ഇവിടം വിട്ട് എവിടെ പോകാന്‍...

''ലൂസിഫര്‍ എന്ന ചിത്രത്തില്‍ താന്‍ പാടിയ ഐറ്റം സോംഗ് ജനപ്രീതി നേടിയ സന്തോഷത്തിലാണ് ജ്യോത്സ്യന...''
Interview with singer Jyotsna

റഫ്താര നാച്ചേ നാച്ചേ
ഡമ്കാര പാജെ പാജെ...

ലൂസിഫര്‍ സിനിമ ഇറങ്ങിയപ്പോള്‍ ഈ ഗാനം പാടിയത് ആരാണെന്ന് സംഗീതപ്രേമികള്‍ അന്വേഷിച്ചിട്ടുണ്ടാവും. ഹിന്ദി ഗാനമായതുകൊണ്ടുതന്നെ ഏതെങ്കിലും ഉത്തരേന്ത്യന്‍ ഗായികയാകുമെന്ന് എല്ലാവരും കരുതുകയും ചെയ്തു.

പിന്നീടാണറിഞ്ഞത് ഈ അടിപൊളി ഐറ്റം സോംഗ് പാടിയത് നമ്മുടെ സ്വന്തം ജ്യോത്സ്യനയാണെന്ന്. ആരാധകര്‍ അല്‍പ്പം ആശ്ചര്യത്തോടെയാണ് ഈ വാര്‍ത്ത സ്വീകരിച്ചതും. തന്റെ പുതിയ വിശേഷങ്ങളുമായി ജ്യോത്സ്യന...

ലൂസിഫറിലെ ഗാനം നല്‍കിയ സന്തോഷം?


തീര്‍ച്ചയായിട്ടും അത് വലിയൊരു സന്തോഷം തന്നെയായിരുന്നു. 2002 മുതല്‍ സിനിമയില്‍ പാടുന്നുണ്ടെങ്കിലും നല്ലൊരു ബാനറിലുള്ള സിനിമയില്‍ പാടാന്‍ കഴിഞ്ഞു. ആദ്യം എന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും വീട്ടുകാര്‍ക്കും മാത്രമേ ഞാനാണ് പാടിയതെന്ന് അറിയാമായിരുന്നുള്ളൂ.

സിനിമയുടെ അവസാനം 12 മിനിറ്റ് ദൈര്‍ഘ്യമുള്ള സീനായിരുന്നല്ലോ. അതിനിടയില്‍ ഫെറ്റ് ഒക്കെ വരുന്നതുകൊണ്ട് ആ സീക്വന്‍സസിന് ഒരു അലങ്കാരം എന്നുള്ള നിലയിലായിരുന്നു ഗാനം. അതുകൊണ്ട് പലരും ഇതാരാണ് പാടിയത് എന്നൊന്നും അന്വേഷിച്ചില്ല.

Interview with singer Jyotsna

സിനിമ പുറത്ത് വന്ന ശേഷമാണ് പാട്ട് മാത്രമായി റിലീസ് ചെയ്തത്. ഹിന്ദിയായതുകൊണ്ട് ഞാനാണ് പാടിയതെന്ന് ആരും വിശ്വസിച്ചില്ല. ചിലരൊക്കെ മെസേജ് ചെയ്തു, പാട്ട് റെക്കോര്‍ഡ് ചെയ്തതിന്റെ വീഡിയോ ഇടുമോ എന്നൊക്കെ ചോദിച്ച്. ഈ പാട്ട് ഇറങ്ങിയ ശേഷം ഓഡിയന്‍സിന് എന്നോടുള്ള അപ്രോച്ചില്‍ തന്നെ വലിയൊരു വ്യത്യാസം ഫീല്‍ ചെയ്തു.

കുറേ കാലമായി ഫീല്‍ഡില്‍നിന്ന് മാറി നില്‍ക്കുകയായിരുന്നുവെന്ന് ആരാധകര്‍ പറയുന്നു?


എല്ലാവരും ചോദിക്കുന്നു ഇത്രയും നാള്‍ എവിടെയായിരുന്നു. ഒരു ഗ്യപ്പിന് ശേഷമാണല്ലോ വന്നത് എന്നൊക്കെ. അങ്ങനെ ചോദിക്കുമ്പോള്‍ എനിക്കാണ് സര്‍പ്രൈസ്. കാരണം ഞാന്‍ എങ്ങും പോയിട്ടില്ല.

ഈ ഫീല്‍ഡില്‍ത്തന്നെ ഞാന്‍ ജോലി ചെയ്യുന്നുണ്ട്. എനിക്ക് പ്രോഗ്രാം ഉണ്ട്, ടി.വി ഷോ ചെയ്യുന്നുണ്ടായിരുന്നു, സിനിമയില്‍ പാടുന്നുണ്ട്. പക്ഷേ പാട്ട് ഹിറ്റാവണമല്ലോ. ചിലപ്പോള്‍ അതുകൊണ്ടായിരിക്കാം ഫീല്‍ഡ് ഔട്ടായതുപോലെ പലരും സംസാരിക്കുന്നത്.

റെക്കോര്‍ഡിംഗുകളൊക്കെ ഇന്‍ഡിപ്പെന്‍ഡന്റായി ചെയ്തിട്ടുണ്ട്. പിന്നെ സോഷ്യല്‍മീഡിയയില്‍ അത്ര ആക്ടീവായുള്ള ആളല്ല ഞാന്‍. പ്രത്യേകിച്ചും ഫേസ്ബുക്കില്‍. ഒരു വര്‍ഷേമ ആയിട്ടേയുളളൂ ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവായിട്ട്.

Interview with singer Jyotsna

ഇതിനിടയില്‍ സംഗീത സംവിധാനം ചെയ്തു?


ഒരു ആല്‍ബവും ഇനി വരുമോ എന്നൊരു വീഡിയോയും ചെയ്തു. എന്റെ പേഴ്സണല്‍ വര്‍ക്കായിരുന്നു അത്. സാറ്റിസ്ഫാക്ഷനുവേണ്ടി ചെയ്തന്നേയുള്ളൂ. എന്നുകരുതി സിനിമയില്‍ സംഗീതസംവിധാനം ചെയ്യാനൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല.

അതെനിക്ക് പറ്റുന്ന കാര്യമല്ല. ഫിലിം സോംഗുകളില്‍ ഒതുങ്ങി നില്‍ക്കാതെ ഒരുപാട് ഇന്‍ഡിപ്പെന്‍ഡന്റ് വര്‍ക്കുകള്‍ ചെയ്യാനാണ് താല്‍പര്യം. അതുകൊണ്ടൊക്കെയേ നമ്മുടെ ക്രീയേറ്റിവിറ്റി എക്സ്പ്രസ് ചെയ്യാന്‍ കഴിയൂ.

ജ്യോത്സ്യനയ്ക്ക് പ്രിയപ്പെട്ട ഗായകര്‍?


അങ്ങനെ ഒരാളെ എടുത്തുപറയാന്‍ വളരെ ബുദ്ധിമുട്ടാണ്. മലയാളത്തിലോ ഹിന്ദിയിലോ മാത്രമല്ല ലോകമെമ്പാടുമുള്ള സംഗീതജ്ഞരേ ഫോളോ ചെയ്യുന്ന ഒരാളാണ് ഞാന്‍. എല്ലാ സംഗീതജ്ഞര്‍ക്കും അവരുടേതായ പ്രത്യേകതയുണ്ട്. അവരുടെയൊക്കെ നല്ല ഗുണങ്ങള്‍ എന്നിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്.

ദിവസവും സംഗീതത്തിനുവേണ്ടി അല്‍പസമയം മാറ്റിവയ്ക്കാറുണ്ടോ?


പ്രാക്ടീസ് എല്ലാ ദിവസവും എന്തെങ്കിലും രീതിയില്‍ ചെയ്യാറുണ്ട്. മോനുള്ളതുകൊണ്ട് ഒരു കാര്യത്തിനും വേണ്ടി ഇത്രസമയം വയ്ക്കാന്‍ കഴിയാറില്ല. എങ്കിലും അര മണിക്കൂറെങ്കിലും പ്രാക്ടീസ് ചെയ്യാന്‍ മാറ്റിവയ്ക്കാറുണ്ട്.

ഇപ്പോഴും ക്ലാസിക്കല്‍ മ്യൂസിക്ക് പഠിക്കുന്നുണ്ട്. ബംഗളൂരുവിലാണ് എന്റെ അദ്ധ്യാപകനുള്ളത്. മാസത്തിലൊരിക്കല്‍ അദ്ദേഹത്തിന്റെ അടുത്ത് സംഗീതപഠനത്തിന് പോകാറുണ്ട്.

Interview with singer Jyotsna

സുഹൃത്തുക്കള്‍?


അധികം സുഹൃത്തുക്കളൊന്നുമില്ല. വളരെ അടുത്ത സുഹൃത്തുക്കളെന്നുപറയുന്നത് ഗായത്രി, ചിത്രചേച്ചി, ഫാസില്‍ ഇക്ക, വിധു പ്രതാപ് ഇവരൊക്കെയാണ്. ചിത്രചേച്ചിയാണെങ്കിലും എന്തെങ്കിലും പാട്ട് പാടി അയച്ചാല്‍ കേള്‍ക്കാന്‍ സമയം കണ്ടെത്തി അഭിപ്രായം പറയാറുണ്ട്.

മകനെക്കുറിച്ച്?


മോനിപ്പോള്‍ നാല് വയസാണ്. സ്‌കൂള്‍കുട്ടിയാകാന്‍ പോകുന്നു. ശിവം എന്നാ ണ് അവന് പേരിട്ടിരിക്കുന്നത്. എന്റെ ഭര്‍ത്താവ് ശ്രീകാന്തിന് വളരെ ഇഷ്ടമുള്ള പേരാണ് ശിവം. ആണ്‍കുട്ടിയാണെങ്കില്‍ ഇങ്ങനെ പേരിടണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.

എന്റെ ഡലിവറി നടക്കുന്ന ദിവസം ഏഴ് മണിക്കൂറോളം സാധാരണ പ്രസവത്തിനുവേണ്ടി ശ്രമിച്ചിരുന്നു. പിന്നീട് കുട്ടിയുടെ കഴുത്തില്‍ കോഡ് ചുറ്റിയെന്നറിഞ്ഞ് സിസേറിയന്‍ നടത്തേണ്ടിവന്നു.

കുട്ടി പുറത്തുവന്ന ശേഷം എന്റെ അച്ഛനമ്മമാരോടും ശ്രീകാന്തിനോടുമൊക്കെ ഡോക്ടര്‍ പറഞ്ഞത് വയറ് തുറന്ന് കണ്ടപ്പോള്‍ മോന്റെ കഴുത്തില്‍ പരമശിവന്റെ കഴുത്തില്‍ പാമ്പ് ചുറ്റിയിരിക്കുന്നതുപോലെ കോഡ് ചുറ്റിയിരുന്നു എന്നാണ് അതുകൊണ്ടുതന്നെ ശിവം എന്ന പേരിടാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.

അവന് പാട്ട് ഇഷ്ടമാണ്. ശ്രീകാന്ത് കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ജോലിചെയ്യുന്നു. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ്. ഞങ്ങളിപ്പോള്‍ കൊച്ചിയില്‍ സെറ്റില്‍ഡാണ്.

Interview with singer Jyotsna

ഗായികയായിരുന്നില്ലെങ്കില്‍?


ഗായികയായില്ലായിരുന്നെങ്കില്‍ ഞാനൊരു അധ്യാപികയായേനെ. എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്രൊഫഷനാണ് ടീച്ചിംഗ്. ഗള്‍ഫില്‍നിന്ന് വന്ന സമയത്ത് ബി.എഡ്,എം.എഡ് ഒക്കെയെടുത്ത് ടീച്ചറാവുക എന്നതായിരുന്നു എന്റെ സ്വപ്നം.

വളരെ നോബിളായിട്ടുള്ള പൊസിഷനാണ് ടീച്ചിംഗ്. സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഒന്നുരണ്ട് ടീച്ചര്‍മാരൊക്കെ റോള്‍മോഡലായുണ്ടായിരുന്നു.പക്ഷേ എന്റെ വിധി സംഗീതലോകത്തേക്ക് വരികയെന്നതായിരുന്നു.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Ads by Google
Loading...
TRENDING NOW