Monday, July 08, 2019 Last Updated 2 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 08 Jul 2019 11.19 AM

വന്നു വന്ന് സിമന്റുകട്ട കയറ്റാനും ടൂറിസ്റ്റ് ബസ്...! വീഡിയോ വൈറലാകുന്നു

uploads/news/2019/07/320326/tourist-bus.jpg

ആനച്ചന്തമുള്ള ടൂറിസ്റ്റു ബസില്‍ സിമന്റുകട്ടകള്‍ കയറ്റുന്ന ഒവു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നല്ല സ്‌റ്റെലന്‍ ലുക്കിലുള്ള ബസിലേയ്ക്ക് സിമന്റുകട്ടകള്‍ പെറുക്കി കയറ്റുന്നത് ടൂറിസ്റ്റ് ബസ് പ്രേമികളെ കുറച്ചൊന്നുമല്ല നോവിച്ചിരിക്കുന്നത് എന്നത് ആ വീഡിയോയുടെ കമന്റുകളിലൂടെ കണ്ണോടിച്ചാല്‍ വ്യക്തം.

വീഡിയോയിലുള്ള ബസ് കൊല്ലം രജിസ്‌ട്രേഷനില്‍ ഉള്ളതാണ്. എന്നാല്‍, കട്ട കയറ്റുന്നത് കൊല്ലത്തു നിന്നാണോ എന്നത് വ്യക്തമല്ല. ഈ ബസ് ഇപ്പോഴും നിരത്തുകളില്‍ ഓടുന്നതാണോ അതോ റണ്ണിങ് കണ്ടിഷന്‍ ഇല്ലാത്ത വാഹനമാണോ എന്നതും വ്യക്തമല്ല.

എന്തൊക്കെയായാലും ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ നിരവധി ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടതും ഷെയര്‍ ചെയ്തതും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW