Monday, July 08, 2019 Last Updated 3 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 08 Jul 2019 10.15 AM

ഫോണില്‍ കുത്തികൊണ്ടിരുന്ന സംയുക്തയ്ക്ക് നേരെ മഞ്ഞെറിഞ്ഞ് ടൊവിനോ പ്രകോപിപ്പിച്ചു: പിന്നെ അവിടെ നടന്നതൊന്നും ഓര്‍മ്മയില്ല!! വീഡിയോ

Tovino thomas, Viral video

ഫോണില്‍ കുത്തിക്കൊണ്ടിരുന്ന നടി സംയുക്തയ്ക്കു നേരെ കൈയില്‍ നിറച്ച് മാഞ്ഞ് വാരി ഒറ്റയേറ്.. എറിയരുതെന്ന് സംയുക്ത കെഞ്ചിയെങ്കിലും നിര്‍ദാക്ഷ്യണ്യം ടൊവിനോ തോമസ് മാഞ്ഞുകട്ട എറിയുകയായിരുന്നു. പിന്നെ അവിടെ നടന്നത് കൂട്ടയേറായിരുന്നു. ടൊവിനോ തോമസ് നായകനാകുന്ന 'എടക്കാട് ബറ്റാലിയന്‍-06' ന്റെ ഷൂട്ടിങ്ങ് ഇടവേളയിലാണ് കൗതുക സംഭവം അരങ്ങേറിയത്. കശ്മീരിലെ ലേ ലഡാക്കില്‍ നിന്നുള്ള വീഡിയോ സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ ആണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

തീവണ്ടിക്കും ഉയരെയ്ക്കും ശേഷം ടൊവിനോയും സംയുക്തയും ഒന്നിക്കുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍. നവാഗതനായ സ്വപ്‌നേഷ് ആണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഇതേ ചിത്രത്തിന്റെ ഷൂട്ടിങ്ങ് വേളയിലാണ് ടൊവിനോയ്ക്ക് പൊള്ളലേറ്റത്.

Ads by Google
Ads by Google
Loading...
TRENDING NOW