Monday, July 08, 2019 Last Updated 11 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 08 Jul 2019 01.09 AM

ചക്കുളത്തമ്മ നൃത്ത സംഗീതോത്സവം സെപ്‌റ്റംബര്‍ 29-ന്‌

ചക്കുളത്തുകാവ്‌: ചക്കുളത്തുകാവ്‌ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രിയോടനുബന്ധിച്ചുള്ള ചക്കുളത്തമ്മ നൃത്തസംഗീതോത്സവം സെപ്‌റ്റംബര്‍ 29 മുതല്‍ ഒക്‌ടോബര്‍ എട്ടുവരെ നടത്തും. 29-ന്‌ രാവിലെ എട്ടിന്‌ സംഗീതാര്‍ച്ചന.
ഭരതനാട്യം, കുച്ചിപ്പുടി, കഥകളി, ഓട്ടംതുള്ളല്‍, ചാക്യാര്‍കൂത്ത്‌, തെയ്യം, കോലം തുടങ്ങി മറ്റ്‌ ക്ഷേത്ര കലകളും അരങ്ങേറും. വിജയദശമി ദിനമായ ഒക്‌ടോബര്‍ എട്ടിനു രാവിലെ വിദ്യാരംഭം.
നൃത്ത സംഗീതാര്‍ച്ചനയിലും ക്ഷേത്രാചാര കലകളിലും പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ക്ഷേത്ര ഓഫീസുമായി നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെട്ട്‌ പേരുകള്‍ ഓഗസ്‌റ്റ്‌ 30-ന്‌ മുന്‍പ്‌ രജിസ്‌റ്റര്‍ ചെയ്യണമെന്ന്‌ ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി അറിയിച്ചു. ഫോണ്‍ : 0477 2213550, 9447104242.

Ads by Google
Monday 08 Jul 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW