Monday, July 08, 2019 Last Updated 5 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 08 Jul 2019 01.09 AM

റവ. വി.എസ്‌. ഫ്രാന്‍സിസിന്റെ സ്‌ഥാനാഭിഷേകം ഇന്ന്‌

uploads/news/2019/07/320268/re4.jpg

മേലുകാവ്‌: സി.എസ്‌.ഐ. ഈസ്‌റ്റ്‌ കേരള മഹായിടവകയുടെ നാലാമത്‌ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട റവ. വി.എസ്‌ ഫ്രാന്‍സിസിന്റെ സ്‌ഥാനാഭിഷേക ശുശ്രൂഷ ഇന്നു രാവിലെ 8.30 നു മേലുകാവ്‌ ക്രൈസ്‌റ്റ്‌ കത്തീഡ്രലില്‍ നടക്കും. സി.എസ്‌.ഐ മോഡറേറ്റര്‍ ബിഷപ്‌ തോമസ്‌ കെ.ഉമ്മന്‍ മുഖ്യകാര്‍മികത്വം വഹിക്കും.
രാവിലെ എട്ടിനു നിയുക്‌ത ബിഷപ്പിനെ ഗായകസംഘത്തിന്റെയും വൈദീകരുടെയും വിശ്വാസി സമൂഹത്തിന്റെയും നേതൃത്വത്തില്‍ കത്തീഡ്രല്‍ പള്ളിയിലേക്ക്‌ ആനയിക്കും. തുടര്‍ന്നു സ്‌ഥാനാഭിഷേകശുശ്രൂഷ ആരംഭിക്കും. ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ്‌ ഡോ. വടപ്പള്ളി പ്രസാദറാവു, ഈസ്‌റ്റ്‌ കേരള മഹായിടവക ബിഷപ്‌ ഡോ. കെ.ജി. ദാനിയേല്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. കേരളത്തിലും പുറത്തുമുള്ള വിവിധ മഹായിടവക ബിഷപ്പുമാര്‍ സിനഡ്‌ ഭാരവാഹികള്‍, സി.എസ്‌.ഐ ഈസ്‌റ്റ്‌ കേരള മഹായിടവക ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ഹൈറേഞ്ചിലും കോട്ടയം, എറണാകുളം ജില്ലകളിലുമായി വ്യാപിച്ചു കിടക്കുന്ന സി.എസ്‌.ഐ. ഈസ്‌റ്റ്‌ കേരള മഹായിടവകയുടെ അധ്യക്ഷനായാണു റവ. ഫ്രാന്‍സിസ്‌ അഭിഷിക്‌തനാവുന്നത്‌.
മേലുകാവ്‌ എള്ളുപ്പുറം വരിയാനിക്കല്‍ സാമുവലിന്റയും പുതുപറമ്പില്‍ അന്നമ്മയുടെയും മൂന്നാമത്തെ മകനായിട്ടാണ്‌ അദ്ദേഹത്തിന്റെ ജനനം. എള്ളുപുറം, വാഴത്തോപ്പ്‌ സ്‌കുളുകളിലായി പ്രാഥമിക വിദ്യാഭ്യാസം. പുെന യൂണിയന്‍ ബൈബിള്‍ കോളജില്‍ നിന്നു തിയോളജിക്കല്‍ ബിരുദം നേടി,
1989 ല്‍ വൈദികനായി. ചെമ്മണ്ണാര്‍ കട്ടപ്പന, കൊന്നത്തടി, കാളിയാര്‍ ഇടവകകളില്‍ വികാരിയായി സേവനം ചെയ്‌തു. ഒഴുവത്തടം, കരിമ്പന്‍, ബോണാമി, പാമ്പനാര്‍, പെരുമ്പാവൂര്‍ എന്നി സഭകളില്‍ പട്ടക്കാരന്റെ അധിക ചുമതല വഹിച്ചു. സണ്‍ഡേസ്‌കൂള്‍ ജനറല്‍ സെക്രട്ടറി, ജില്ലാ ചെയര്‍മാന്‍, ബിഷപ്‌ ചാപ്ലയിന്‍, ബിഷപ്പ്‌സ്‌ സെക്രട്ടറി, സന്നദ്ധ സുവിശേഷ സംഘം സെക്രട്ടറി, സിനഡ്‌മിഷന്‍ ബോര്‍ഡ്‌ അംഗം, സിനഡ്‌ എക്‌സിക്യുട്ടിവ്‌ അംഗം, വര്‍ക്കിങ്‌ കമ്മിറ്റിയംഗം, ഫിനാന്‍സ്‌ ബോര്‍ഡ്‌ അംഗം, എന്നീനിലകളില്‍ സേവനം ചെയ്‌തു. ഇപ്പോള്‍ സിനഡ്‌ എക്‌സിക്യുട്ടിവ്‌ ലിറ്റര്‍ജി കമ്മിറ്റിയംഗമാണ്‌.
ഭാര്യ: ഡാര്‍ലി ഫ്രാന്‍സിസ്‌. മക്കള്‍: ഫ്രാങ്ക്‌ളിന്‍, ഹെച്‌മാ. സ്‌ഥാനാഭിഷേകത്തിനുശേഷം മേലുകാവു കത്തീഡ്രല്‍ മൈതാനത്ത്‌ പൊതുസമ്മേളനം നടത്തും. തുടര്‍ന്ന്‌ ഒരുമണിയോടെ സ്‌നേഹവിരുന്നും നടത്തുമെന്നു മഹായിടവക ഭാരവാഹികള്‍ അറിയിച്ചു.

Ads by Google
Monday 08 Jul 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW