Sunday, July 07, 2019 Last Updated 2 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jul 2019 07.34 PM

ദലൈലാമയുടെ ജന്മദിനാഘോഷത്തിന് നേപ്പാളില്‍ വിലക്ക്

Dalai lama, birthday  celebration,Tibetans,Nepal

കാഠ്മണ്ഡു: സുരക്ഷാകാരണങ്ങളുടെ പേരില്‍ ദലൈലാമയുടെ ജന്മദിനമാഘോഷിക്കുന്നതിന് നേപ്പാള്‍ വിലക്കേര്‍പ്പെടുത്തി. നിരോധനത്തെ തുടര്‍ന്ന് ടിബറ്റന്‍ സമൂഹം സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ റദ്ദാക്കുകയും ചെയ്തു. രാജ്യത്ത് ടിബറ്റന്‍ അഭയാത്രികള്‍ താമസിക്കുന്ന കാഠ്മണ്ഡു താഴ്‌വരയില്‍ സര്‍ക്കാര്‍ സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്.

'നുഴഞ്ഞുകയറ്റക്കാര്‍' ആത്മഹത്യ അടക്കമുള്ള പ്രതിഷേധം സംഘടിപ്പിക്കാന്‍ സാധ്യതയുള്ളത് കൊണ്ടാണ് ജന്മദിനാഘോഷ പരിപാടികള്‍ക്ക് അനുമതി റദ്ദാക്കിയതെന്ന് കാഠ്മണ്ഡു അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അഡ്മിനിസ്‌ട്രേക്റ്റര്‍ കൃഷ്ണ ബഹാദൂര്‍ കതുവാള്‍ പറഞ്ഞു.

നേപ്പാളില്‍ 20,000ത്തോളം ടിബറ്റുകാരാണ് ഉള്ളത് ടിബറ്റുകാരുടെ നിലപാടില്‍ നേപ്പാളിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് മേല്‍ ചൈന സമ്മര്‍ദ്ദം ചെലുത്തുന്നതായി മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു. ചൈന ദലൈലാമയെ വിഘടനവാദിയായാണ് കാണുന്നത്. ദലൈലാമയുടെ 84-ാംമത്തെ ജന്മദിനമായിരുന്നു ഇന്ന്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW