Sunday, July 07, 2019 Last Updated 8 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jul 2019 03.20 PM

കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം തുടരുന്നു; വിമതരെ അനുനയിപ്പിക്കാന്‍ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്

 Karnataka

ബംഗളുരു: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. രാജിവച്ച കോണ്‍ഗ്രസ്-ജെ.ഡി.എസ് വിമത എം.എല്‍.എമാരെ മുംബൈയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. നേരത്തെ രാജിവച്ച രണ്ട് കോണ്‍ഗ്രസ് എ.ല്‍.എംമാര്‍ ഉള്‍പ്പെടെ 14 എം.എല്‍.എമാര്‍ രാവിവച്ചിരുന്നു. ഇതോടെ സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായിരിക്കുകയാണ്. രാജിവച്ച എം.എല്‍.എമാരെ ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിലാണ് മുംബൈയിലേക്ക് മാറ്റിയിരിക്കുന്നത്.

അതേസമയം സ്പീക്കര്‍ രമേഷ് കുമാര്‍ ഇന്നലെ രാജിവച്ച എം.എല്‍.എമാരുടെ രാജി സ്വീകരിച്ചിട്ടില്ല. എം.എല്‍.എമാര്‍ രാജിക്കത്ത് സമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ സ്പീക്കര്‍ ഓഫീല്‍ ഉണ്ടായിരുന്നില്ല. ഇന്നും നാളെയും അവധി കഴിഞ്ഞ് ചൊവ്വാഴ്ച മാത്രമേ സ്പീക്കര്‍ എം.എല്‍.എമാരുടെ രാജിക്കത്ത് പരിശോധിക്കും. ഇതിനിടെ വിമത എം.എല്‍.എമാരെ തിരികെ എത്തിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് നേതൃത്വം ശ്രമിക്കുന്നത്. ഇതിനായി വിമത എം.എല്‍.എമാര്‍ക്ക് മന്ത്രിസ്ഥാനം ഉള്‍പ്പെടെ വാദാനം ചെയ്തിട്ടുണ്ട്.

രാജിവച്ച എം.എല്‍.എമാരില്‍ 10 പേര്‍ മുംബൈയിലെ ഹോട്ടലിലും മുന്ന് പേര്‍ ബംഗളുരുവിലുമുണ്ട്. കോണ്‍ഗ്രസ് നേതാവ് മഹേന്ദ്ര സിംഗി മുംബൈയില്‍ എത്തി വിമതരുടെ നേതാവ് രമേശ് ജാര്‍ക്കിഹോളിയെ കണ്ടു. വിമതരെ ഉള്‍പ്പെടുത്താന്‍ നിലവില്‍ മന്ത്രിമാരായിരിക്കുന്നവര്‍ രാജിവയ്ക്കാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നീക്കം നടക്കുന്നത്.

ബംഗളുരുവിലുള്ള എം.എല്‍.എ രാമലിംഗ റെഡ്ഡി കോണ്‍ഗ്രസിന്റെ അനുനയ നീക്കങ്ങളുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മന്ത്രിസ്ഥാനം ലഭിച്ചാല്‍ രാജി പിന്‍വലിക്കാമെന്ന് രാഗലിംഗ റെഡ്ഡി അറിയിച്ചിട്ടുണ്ട്. അതിനിടെ കോണ്‍ഗ്രസിലെ വിമത നീക്കങ്ങള്‍ക്ക് പിന്നില്‍ സിദ്ധരാമയ്യയാണെന്ന ആരോപണവും ശക്തമാവുകയാണ്. കുമാരസ്വാമിയെ പുറത്താക്കാനുള്ള സിദ്ധരാമയ്യയുടെ നാടകമാണ് വിമതനീക്കമെന്ന് കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി ആരോപിച്ചിരുന്നു. സമാനമായ ആരോപണം കോണ്‍ഗ്രസിന്റെ ഒരു മുതിര്‍ന്ന നേതാവും പ്രകടിപ്പിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW