Sunday, July 07, 2019 Last Updated 45 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jul 2019 02.07 AM

സിവില്‍ സപ്ലൈസില്‍ ഐ.ടി പ്രഫഷണല്‍

സിവില്‍ സപ്ലൈസ്‌ വകുപ്പില്‍ പ്ര?ജക്‌ട് മാനേജര്‍ തസ്‌തികയിലെ ഒഴിവിലേക്ക്‌ ഐ.ടി. പ്രഫഷണലുകളില്‍നിന്ന്‌ അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക്‌ കരാര്‍ അടിസ്‌ഥാനത്തിലായിരിക്കും നിയമനം. യോഗ്യത: എം.സി.എ./ബി.ഇ./ബി.ടെക്‌ എം.ബി.എ. അഭിലഷണീയം. അഞ്ചുവര്‍ഷം പ്രവൃത്തിപരിചയം. ഐ.ടി/കംപ്യൂട്ടര്‍ സയന്‍സ്‌ ആന്‍ഡ്‌ ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്‍ഡ്‌ ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ അല്ലാതെ ബി.ഇ/ബി.ടെക്‌ യോഗ്യതയുള്ള അപേക്ഷകര്‍ക്ക്‌ അനുബന്ധ മേഖലയില്‍ ബിരുദാനന്തര യോഗ്യതയോ പ്രവൃത്തിപരിചയമോ ഉണ്ടായിരിക്കണം. പ്രായപരിധി 2019 ജനുവരി ഒന്നിന്‌ 40 വയസ്‌. യോഗ്യത സംബന്ധിച്ച്‌ മറ്റുവിവരങ്ങള്‍ക്കായി www.civilsupplieskerala.gov.in അപേക്ഷിക്കേണ്ട വിലാസം The Director Commissionerate of Civil Supplies, Public Officer Complex, Trivanrdum 695033, Kerala. രജിസ്‌റ്റേഡ്‌ തപാലിലോ സ്‌പീഡ്‌ പോസ്‌റ്റിലോ അയയ്‌ക്കണം. കവറിന്‌ പുറത്ത്‌ തസ്‌തിക രേഖപ്പെടുത്തണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 15.

Ads by Google
Sunday 07 Jul 2019 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW