Sunday, July 07, 2019 Last Updated 45 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jul 2019 02.07 AM

നേവല്‍ ഷിപ്‌യാഡില്‍ 172 അപ്രന്റിസ്‌

uploads/news/2019/07/320140/c1.jpg

കൊച്ചി നേവല്‍ ഷിപ്പ്‌ റിപ്പയര്‍ യാഡിലെ അപ്രന്റിസ്‌ ട്രെയിനിംഗ്‌ സ്‌കൂളില്‍ വിവിധ ട്രേഡുകളിലായി 172 അപ്രന്റിസ്‌ ഒഴിവുകളുണ്ട്‌. ഐ.ടി.ഐ യോഗ്യത നേടിയ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമാണ്‌ അവസരം. ഒരു വര്‍ഷമാണ്‌ പരിശീലനം. ജൂലൈ 23വരെ അപേക്ഷിക്കാം.
ഇലക്‌ട്രീഷ്യന്‍, ഇലക്‌ട്രോണിക്‌ മെക്കാനിക്‌, മെഷിനിസ്‌റ്റ്, ടര്‍ണര്‍, വെല്‍ഡര്‍ (ഗ്യാസ്‌ ആന്റ്‌ ഇലക്‌ട്രിക്കല്‍), പെയിന്റര്‍ (ജനറല്‍), ഇലക്‌ട്രോപ്ലേറ്റര്‍, മെക്കാനിക്‌ റഫ്രിജറേഷന്‍ ആന്റ്‌ എയര്‍ കണ്ടീഷനിങ്‌, ഫിറ്റര്‍, കംപ്യൂട്ടര്‍ ഓപ്പറേഷന്‍ ഓഫ്‌ പ്രോഗ്രാമിങ്‌ അസിസ്‌റ്റന്റ്‌, ഷിപ്‌റൈറ്റ്‌ (വുഡ്‌/കാര്‍പെന്റര്‍, ഷീറ്റ്‌ മെറ്റല്‍ വര്‍ക്കര്‍ (എസ്‌.എം.ഡബ്ല്യു), ഡീസല്‍ മെക്കാനിക്‌, ടെയിലര്‍ (ജനറല്‍), കട്ടിംഗ്‌ ആന്‍ഡ്‌ സ്വീയിങ്‌ മെഷീന്‍ ഓപ്പറേറ്റര്‍, മെക്കാനിക്‌, ടെയിലര്‍ (ജനറല്‍), കട്ടിങ്‌ ആന്‍ഡ്‌ സ്വീയിങ്‌ മെഷീന്‍ ഓപ്പറേറ്റര്‍, മെക്കാനിക്‌ ഇന്‍സ്‌ട്രുമെന്റ്‌ (എയര്‍ക്രാഫ്‌റ്റ്), ഇലക്‌ട്രീഷ്യന്‍ (എയര്‍ക്രാഫ്‌റ്റ്), മെക്കാനിക്‌ റേഡിയോ ആന്‍ഡ്‌ റഡാര്‍ എയര്‍ക്രാഫ്‌റ്റ് എന്നീ ട്രേഡുകളിലാണ്‌ ഒഴിവ്‌.
യോഗ്യത: കുറഞ്ഞത്‌ 50 ശതമാനം മാര്‍ക്കോടെ മെട്രിക്‌/പത്താംക്ലാസ്‌, ബന്ധപ്പെട്ട ട്രേഡില്‍ മൊത്തം 65 ശതമാനം മാര്‍ക്കോടെ ഐടിഐ (പ്ര?വിഷനല്‍ നാഷനല്‍ ട്രേഡ്‌ സര്‍ട്ടിഫിക്കറ്റ്‌ അംഗീകരിക്കും)
നിലവില്‍ പരിശീലനം നേടിയവരും ഇപ്പോള്‍ നേടുന്നവരും അപേക്ഷിക്കാന്‍ അര്‍ഹരല്ല.
ഉയര്‍ന്ന പ്രായം (01.10.2019-ന്‌): 21 വയസ്‌ പട്ടികവിഭാഗത്തിന്‌ അഞ്ചും ഒബിസിക്കാര്‍ക്ക്‌ മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവുണ്ട്‌.
സ്‌റ്റൈപ്പന്‍ഡ്‌: ഗവണ്‍മെന്റ്‌ ചട്ടപ്രകാരം.
ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത്‌ 150 സെ.മീ. തൂക്കം 45 കിലോയില്‍ കുറയരുത്‌. നെഞ്ചളവ്‌ കുറഞ്ഞത്‌ അഞ്ചു സെമീ. വികസിപ്പിക്കാന്‍ കഴിയണം. കാഴ്‌ച ശക്‌തി 6/6-6/9 (6/9 കറക്‌ടഡ്‌ വിത്ത്‌ ഗ്ലാസസ്‌)
തെരഞ്ഞെടുപ്പ്‌: ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ യോഗ്യതാ പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്‌ഥാനത്തില്‍ പ്രിലിമിനറി മെറിറ്റ്‌ ലിസ്‌റ്റ് തയാറാക്കി എഴുത്തുപരീക്ഷയും വാചാപരീക്ഷയും നടത്തും. ഇതില്‍ യോഗ്യത നേടുന്നവര്‍ക്ക്‌ മെഡിക്കല്‍ എക്‌സാമിനേഷന്‍ ഫോമും (എം.ഇ.എഫ്‌) പോലീസ്‌ ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റും (പി.സി.സി) നല്‍കും. ഇവ പൂരിപ്പിച്ച്‌ കൊച്ചി നേവല്‍ ഷിപ്‌ റിപ്പയര്‍യാഡിലെ അപ്രന്റിസ്‌ ട്രെയിനിങ്‌ സ്‌കൂളില്‍ നല്‍കണം. ഇതിന്റെ അടിസ്‌ഥാനത്തില്‍ മെറിറ്റ്‌ ലിസ്‌റ്റ് തയാറാക്കി ഉദ്യോഗാര്‍ത്ഥികളെ പരിശീലനത്തിന്‌ ക്ഷണിക്കും. ഒക്‌ടോബര്‍ 15-ന്‌ പരിശീലനം തുടങ്ങും.
അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാര്‍ത്ഥികള്‍ പൂരിപ്പിച്ച അപേക്ഷാഫോമും മറ്റ്‌ ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും Amdiral Superintenednt (for OfficerIncharge, Apperntices Training school), Naval Ship Repair Yar dNaval Base, Kochi682004 എന്ന വിലാസത്തില്‍ ജനറല്‍ പോസ്‌റ്റ് മുഖേന അയയ്‌ക്കണം.

Ads by Google
Sunday 07 Jul 2019 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW