Sunday, July 07, 2019 Last Updated 30 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jul 2019 01.52 AM

സ്വര്‍ണവില കുറഞ്ഞു; പവന്‌ 25,520

മുംബൈ: ബജറ്റിനു പിന്നലെ കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ആശ്വസം. ബജറ്റില്‍ സ്വര്‍ണത്തിനു 2.5 ശതമാനം കസ്‌റ്റംസ്‌ തീരുവ ഏര്‍പ്പെടുത്തിയതോടെ വെള്ളിയാഴ്‌ച പവന്‌ 480 രൂപ കുതിച്ചു 25,680 രൂപയിലെത്തിയിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നിത്‌. എന്നാല്‍ ഇന്നലെ സ്വര്‍ണവിലയില്‍ കുറവ്‌ രേഖപ്പെടുത്തി. ഗ്രാമിന്‌ 20 രൂപയും പവന്‌ 160 രൂപയും കുറഞ്ഞു. ഗ്രാമിന്‌ 3,190 രൂപയിലും പവന്‌ 25,520 രൂപയിലുമാണ്‌ വ്യാപാരം നടന്നത്‌.
രാജ്യാന്തര വിപണിയിലേയും ഡല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വില വ്യതിയാനങ്ങളാണു പ്രാദേശിക ആഭരണ വിപണിയില്‍ പ്രതിഫലിച്ചത്‌. പെട്ടെന്നുള്ള കുതിച്ചു കയറ്റം ആവശ്യകതയില്‍ വന്‍കുറവുണ്ടാക്കിയതും വില കുറയ്‌ക്കാന്‍ നിര്‍ബന്ധിതമായി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന്‌ 1,399.15 ഡോളറാണ്‌ നിരക്ക്‌. 18.55 ഡോളറിന്റെ ഇടിവാണു സ്വര്‍ണത്തിന്‌ രേഖപ്പെടുത്തിയത്‌. കസ്‌റ്റംസ്‌ തീരുവ വര്‍ധിപ്പിച്ച നടപടി സ്വര്‍ണത്തിന്റെ കള്ളക്കടത്ത്‌ വര്‍ധിക്കാനിടയാക്കുമെന്നാണു വിലയിരുത്തല്‍.

Ads by Google
Sunday 07 Jul 2019 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW