Sunday, July 07, 2019 Last Updated 20 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jul 2019 01.52 AM

സമ്പന്നര്‍ക്കിത്‌ രണ്ടാം നോട്ട്‌ നിരോധനം

ന്യൂഡല്‍ഹി: സമ്പന്നരെ സംബന്ധിച്ച്‌ ബജറ്റില്‍ പ്രഖ്യാപിച്ച അധിക നികുതി വലിയ തിരിച്ചടിയാണ്‌. അഞ്ച്‌ കോടിയിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക്‌ ഏഴു ശതമാനവും രണ്ട്‌ കോടിയിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക്‌ മൂന്നു ശതമാനവും സര്‍ചാര്‍ജ്‌ ഏര്‍പ്പെടുത്തി. രാജ്യത്തിന്റെ ധനസ്‌ഥിതി കണക്കിലെടുത്താണു തീരുമാനം. ഇവര്‍ 39 ശതമാനം നികുതിയാണു നല്‍കേണ്ടത്‌.
അഞ്ചു കോടിയിലധികം വരുമാനമുള്ളവര്‍ 42.74 ശതമാനം നികുതി അടയ്‌ക്കേണ്ടിവരുമെന്നു സാരം. വികസിത രാജ്യമായ അമേരിക്കയിലും കൂടുതല്‍ നികുതിയാണിത്‌. അമേരിക്കയില്‍ ഏറ്റവും ഉയര്‍ന്ന നികുതി 37 ശതമാനമാണ്‌. ബജറ്റില്‍ നികുതി സ്ലാബുകളില്‍ മാറ്റമില്ല. രണ്ട്‌- അഞ്ച്‌ കോടിക്കിടയില്‍ വരുമാനമുള്ളവര്‍ക്കു 25 ശതമാനം സര്‍ചാര്‍ജ്‌ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണിത്‌. വരുമാനം അഞ്ചു കോടി പിന്നിട്ടാല്‍ സര്‍ചാര്‍ജ്‌ 37 ശതമാനമാണ്‌. ഇതിനുപുറമേ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമായി നാലു ശതമാനം സെസ്‌ ഏര്‍പ്പെടുത്തി. ഇതും ആദായ നികുതിക്കും സര്‍ചാര്‍ജിനും പുറമേ ഈടാക്കും.
രാജ്യത്ത്‌ രണ്ട്‌ കോടി വരുമാന പരിധിയില്‍ വരുന്ന 10,000 നികുതിദായകരാണുള്ളത്‌. രണ്ടു കോടിയില്‍ താഴെ വരുമാനമുള്ളവര്‍ക്കു പരിഷ്‌കരണങ്ങള്‍ ബാധകമല്ല. ഇടക്കാല ബജറ്റില്‍ അഞ്ചു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കു 100 ശതമാനം റിബേറ്റ്‌ പ്രഖ്യാപിച്ചിരുന്നു. ഇവര്‍ നികുതി അടയ്‌ക്കേണ്ടി വരില്ല. പക്ഷേ, റിട്ടേണ്‍ ഫയല്‍ ചെയ്യണം. അഞ്ച്‌- 10 ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ തുടര്‍ന്നും 20 ശതമാനം നികുതിയും നാലു ശതമാനം സെസും അടയ്‌ക്കേണ്ടിവരും.
50 ലക്ഷം വരെ വരുമാനമുള്ളവര്‍ 30 ശതമാനം നികുതി അടയ്‌ക്കണം. ഇവര്‍ക്കു സര്‍ചാര്‍ജില്ല. പക്ഷേ നാലു ശതമാനം സെസുണ്ട്‌. വരുമാനം അമ്പതു ലക്ഷം- ഒരു കോടി വരുമാനമുള്ളവര്‍ക്ക്‌ 10 ശതമാനം സര്‍ചാര്‍ജുണ്ട്‌. ഒന്ന്‌- രണ്ടു കോടി വരെ വരുമാനമുള്ളവര്‍ക്ക്‌ 15 ശതമാനമാണ്‌ സര്‍ചാര്‍ജ്‌.

അഞ്ചു ലക്ഷം വരെ: 100 ശതമാനം റിബേറ്റ്‌. നികുതിയില്ല. റിട്ടേണ്‍ ഫയല്‍ ചെയ്യണം.

5-10 ലക്ഷം: 20.8% നികുതി, 4% സെസ്‌

10- 50 ലക്ഷം: 31.2% നികുതി, സര്‍ചാര്‍ജില്ല, നാല്‌ ശതമാനം സെസ്‌

50 ലക്ഷം- ഒരു കോടി: 34.3% നികുതി, 10% സര്‍ചാര്‍ജ്‌, നാല്‌ ശതമാനം സെസ്‌

ഒന്ന്‌- രണ്ട്‌ കോടി: 35.9% നികുതി, 15% സര്‍ചാര്‍ജ്‌, നാല്‌ ശതമാനം സെസ്‌

രണ്ട്‌- അഞ്ച്‌ കോടി: 39% നികുതി, 25% സര്‍ചാര്‍ജ്‌, നാല്‌ ശതമാനം സെസ്‌

അഞ്ച്‌ കോടിക്കു മുകളില്‍: 42.74%, 37% സര്‍ചാര്‍ജ്‌, നാല്‌ ശതമാനം സെസ്‌

Ads by Google
Sunday 07 Jul 2019 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW