Saturday, July 06, 2019 Last Updated 15 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 11.02 PM

ദൃശ്യാസ്വാദനം

uploads/news/2019/07/320002/sun7.jpg

അങ്ങോട്ടു നോക്കുക ആ ചെങ്കതിര്‍കുലകള്‍ കാണുവാ-
നെത്രഹൃദയഹരം, ശുദ്ധസുന്ദരം, ചേതോഹരം
കാവടിയാടിവന്നാ കേദാരപ്പരപ്പിന്‍നീളെ ക-
സ്‌തൂരിമണം വിതറും കുഞ്ഞിളംകാറ്റിന്‍ തലോടലാല്‍.
പൊന്മണികതിരുകള്‍താങ്ങി നമ്രശിരസ്സുമായ്‌
ലജ്‌ജാഭാവം പൂണ്ടാടിയുല്ലസിച്ചു നില്‍ക്കുന്നൊരീ
സ്വര്‍ണ്ണവര്‍ണ്ണമേകും വൈക്കോല്‍ ചെടികള്‍തന്‍ കല്‌പിതമാ-
മായുസ്സിന്‍ ദൈര്‍ഘ്യം ചുരുങ്ങുന്നുവോ?
കണ്ണെത്താദൂരം നെന്മണികള്‍ തന്‍ മണമേകും ശോഭ
പരത്തുമീവയലേലകള്‍ തന്നുള്‍ത്തടങ്ങള്‍ നീളെ
കാലിന്മേല്‍ വെള്ളിത്തളയിട്ടുതുളുമ്പുന്ന തിരകളാ-
ലാര്‍ത്തിരമ്പിയൊഴുകുന്ന നദികള്‍തന്‍ കരകളില്‍
കനകക്കുടങ്ങളെ ചുമന്നുനില്‍ക്കുമാ കേരങ്ങളും
പൂമണം വീശുന്നോരാരാമമാം പുല്‍മേടുകളും
കൗതുകം തോന്നുന്നൊരീ കാഴ്‌ചകള്‍ കണ്ടു നില്‍ക്കുവാനെത്ര
മനോഹരമവര്‍ണനീയമിതെത്ര നയനാനന്ദകരം
തങ്കവര്‍ണത്തെ വെല്ലും ശോഭയാല്‍ പ്രസരിച്ചു വിരാ-
ജിയ്‌ക്കുമീ വയലേലകള്‍ തന്നുള്‍തടാകങ്ങളില്‍
ആഗമിച്ചീടും കുഞ്ഞിളംകാറ്റിന്നിക്കിളിയാലു-
ലഞ്ഞൂഞ്ഞാലാടുന്നൊരാ താമരമുകുളങ്ങളും കണ്ടാ
നന്ദവിസ്‌മയംപൂണ്ടാറാടുന്നെന്‍ ഹൃതിന്നുള്‍-
ത്തടത്തിലും, താരങ്ങളാവര്‍ണാകാശപ്പരപ്പിലും
പ്രകൃതിതന്‍ നിയമവികൃതിയാലിക്കളി കൂട്ടുന്നോരീ-
യാനന്ദ നിര്‍വൃതിയിലാരാണശ്രുപൊഴിക്കാത്തതായ്‌
രവിപോയ്‌് മറഞ്ഞതും, ചെമ്മാനം കണ്ടതും പക്ഷികളാ-
ഹ്ലാദഘോഷം മുഴക്കിക്കൊണ്ടാകാശം നൊക്കിപ്പറന്നകന്നതും
തങ്ങളെക്കാത്തുതന്‍ പൈതലാള്‍ കൂട്ടിലുണ്ടെന്നുള്ളോര്‍മ്മ-
യാലാപ്പക്ഷികള്‍ കൂട്ടുചേര്‍ന്നങ്ങു കൂടണയുവാനാകണം
ആഗമം അറിഞ്ഞു ഞാന്‍ സ്വാഗതം ചെയ്യുന്നൊരീ പൊന്നി-
ളംകാറ്റിനെ, പ്രകൃതിതന്‍ പുന്നാര കഥകളറിയുവാന്‍
പിന്നെയും തുടരുമീ പ്രകൃതിതന്‍ ഭാവങ്ങളറിയുവാന്‍
പൊന്നിളംതെന്നലേ ഞാനും വരട്ടയോനിന്നോടൊത്ത്‌.

മുരളീധരന്‍ നടുക്കേവീട്‌

Ads by Google
Saturday 06 Jul 2019 11.02 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW