Saturday, July 06, 2019 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 03.24 PM

സോണിയുടെ എച്ച് ടി-സെഡ് 9 എഫ് സൗണ്ട് ബാര്‍ വിപണിയില്‍

sony launches ht z9f soundbar

ഡോള്‍ബി അറ്റ്‌മോസും ഡിറ്റിഎസ് എക്‌സും ഉള്ള സോണി എച്ച് ടി-സെഡ് 9 എഫ് സൗണ്ട് ബാര്‍ സോണി അവതരിപ്പിച്ചു. സൗണ്ട് ബാര്‍ സിനിമാറ്റിക് അനുഭവമാണ് പ്രദാനം ചെയ്യുന്നത്.

ഒരു യഥാര്‍ത്ഥ ഹോം തിയേറ്ററിന്റെ അനുഭവമാണ് ഇത് നൽകുക. വെര്‍ട്ടിക്കല്‍ റൗണ്ട് എന്‍ജിന്‍, എസ്-ഫോഴ്‌സ് പ്രോഫണ്ട് റൗണ്ട് സാങ്കേതിക വിദ്യ എന്നിവ സഹിതമുള്ള റൗണ്ട് സൗണ്ട് ആണ് പ്രധാന പ്രത്യേകത. എച്ച് ടി-സെഡ് 9 എഫിന്റെ വില 59,990 രൂപയും എസ് എ - സെഡ് 9 ആറിന്റെ വില 9990 രൂപയുമാണ്.

എച്ച് ടി സെഡ് 9 എഫിലെ വെര്‍ച്വല്‍ ത്രി ഡയമന്‍ഷന്‍ ശബ്ദം ആസ്വദിക്കാൻ റിമോട്ട് കണ്‍ട്രോളിലെ വെര്‍ട്ടിക്കല്‍ എസ് ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. സൗണ്ട് ബാറിലെ ഡോള്‍ബി അറ്റ്‌മോസിന്റെ സപ്പോര്‍ട്ട് കാര്‍ചോയ്‌സ് ആക്ഷനില്‍, ഹെലിക്കോപ്റ്ററിന്റെ മുഴക്കം കേള്‍പ്പിക്കും. എച്ച്-സെഡ് 9 എഫ് ഏറ്റവും പുതിയ ഹോം സിനിമ ഫോര്‍മാറ്റുകള്‍ക്കു വേണ്ടിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

4 കെഎച്ച്ഡിആര്‍, ഡോള്‍ബി വിഷന്‍ പാസ് എന്നിവ യഥാര്‍ത്ഥ ചിത്രത്തിന്റെ ഗുണമേന്മ, സൗണ്ട് ബാറിലൂടെ നേരിട്ട് ടിവിയിലേയ്ക്ക് കൈമാറുന്നു. ഇതിലെ ഡിജിറ്റല്‍ സൗണ്ട് എന്‍ഹാന്‍സ്‌മെന്റ് എന്‍ജിന്‍ ഉയര്‍ന്ന റസലൂഷനില്‍ ഉള്ള ഓഡിയോ നിലവാരത്തില്‍ മ്യൂസിക് ഫയലുകള്‍ ആസ്വദിക്കാന്‍ സഹായിക്കുന്നു.

സൗണ്ട് ബാറിനെ ഉപയോക്താവിന്റെ ശബ്ദം ഉപയോഗിച്ച് അലക്‌സ വഴി നിയന്ത്രിക്കാം. ഏത് ഹോം ഡെക്കോറിനൊപ്പവും പുതിയ സൗണ്ട് ബാര്‍ അനുയോജ്യമാണ്.

Ads by Google
Ads by Google
Loading...
TRENDING NOW