Saturday, July 06, 2019 Last Updated 4 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 03.15 PM

സ്‌നാപ്ഡ്രാഗണ്‍ 730 പ്രൊസസറുമായി ലെനോവോ സീ6 പുറത്തിറക്കി

Lenovo Z6 launches with Snapdragon 730 processor

ലെനോവോ സീ6 (Lenovo Z6) സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. ഫോണ്‍ നിലവിൽ ചൈനീസ് വിപണിയിലാണ് അവതരിപ്പിച്ചത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 736 പ്രൊസസറുമായാണ് ലെനോവോ സീ6 എത്തുന്നത്. ഇതേ പ്രൊസസറാണ് ഷാവോമി റെഡ്മി കെ20 പ്രൊസസറില്‍ ഉപയോഗിച്ചിട്ടുള്ളത്. ലെനോവോ സീ6 ഇന്ത്യയിലെത്തുമോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

നീല നിറത്തിലുള്ള ഫോണ്‍ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്. വാട്ടര്‍ ഡ്രോപ്പ് നോച്ച് ഉള്ള 6.39 ഒഎല്‍ഇഡി ഡിസ്‌പ്ലേ, എട്ട് ജിബി റാം, 15 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് എന്നിവയും ഫോണിനുണ്ട്.

4000 എംഎഎച്ച് ആണ് ബാറ്ററി. ആന്‍ഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയുള്ള സെഡ് യുഐ 11 ആണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്. 24 എംപി, 8എംപി, 5എംപി സെന്‍സറുകളാണുള്ളത്. 16 മെഗാപിക്‌സലാണ് സെല്‍ഫി ക്യാമറ. ഇന്‍സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സെന്‍സറാണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്.

6ജിബി റാം + 64 ജിബി സ്‌റ്റോറേജ്, 6ജിബി റാം + 128 ജിബി സ്‌റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്‌റ്റോറേജ് പതിപ്പുകളാണ് ഫോണിനുള്ളത്. ലെനോവോ സീ6 പരമ്പരയിലെ മൂന്നാമത്തെ ഫോണ്‍ ആണിത്. ലെനോവോ സീ6 പ്രോ, ലെനോവോ സീ6 യൂത്ത് തുടങ്ങിയ ഫോണുകളാണ് ഇതിന് മുമ്പ് പുറത്തിറക്കിയത്. ലെനോവോ സീ6 പ്രോയുടെ 5ജി പതിപ്പും അവതരിപ്പിച്ചിട്ടുണ്ട്. ചൈനീസ് വിപണിയില്‍ മാത്രമാണ് ഈ ഫോണുകളെല്ലാം ഉള്ളത്.

Ads by Google
Saturday 06 Jul 2019 03.15 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW