Saturday, July 06, 2019 Last Updated 3 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 10.02 AM

ഒരു വര്‍ഷം നീണ്ട ഡേറ്റിങ്ങിന് ശേഷം ജോണും ഫില്ലിസും വിവാഹിതരാകുന്നു; ജോണിന് 100ഉം ഫില്ലിസിന് 102ഉം പ്രായം

 marry after one year dating

ഒരു വര്‍ഷം നീണ്ട ഡേറ്റിങ്ങിന് ശേഷമാണ് ജോണും ഫില്ലിസും വിവാഹിതരാകാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇവരുടെ വയസ് അറിയുമ്പോഴാണ് ആരും അമ്പരക്കുന്നത്. ജോണിന് 100 വയസും ഫില്ലിസിന് 102 വയസുമാണ് പ്രായം. ഇരുവരുടെയും പങ്കാളികള്‍ നേരത്തെ മരിച്ചതാണ്. ഒഹിയോയില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയതും പ്രണയിച്ചതും. പരസ്പരമുള്ള സ്പേസ് നല്‍കുന്നതിലൂടെയാണ് തങ്ങളുടെ ബന്ധം മുന്നോട്ടു പോകുന്നതെന്നാണ് ഇരുവരും പറയുന്നത്.

ഏറെ സമയം ഒരുമിച്ച് ചിലവഴിക്കാന്‍ അവസരം കിട്ടിയപ്പോള്‍ പരസ്പരം അറിയുകയും മനസിലാക്കുകയും ചെയ്ത ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. തങ്ങള്‍ പ്രണയത്തിലാണെന്ന് തന്നെ ഇരുവരും ആരോടും പറയും. തങ്ങള്‍ ഇരുവരും പ്രണയത്തിലാണെന്നും അടുത്തഘട്ടമായി വിവാഹിതരാകാന്‍ പോവകുയാണെന്നുമാണ് ഇരുവരും സന്തോഷത്തോടെ എല്ലാവരോടും പറയുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW