Saturday, July 06, 2019 Last Updated 17 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 01.25 AM

റവ.വി.എസ്‌. ഫ്രാന്‍സിസ്‌ സി.എസ്‌.ഐ. ഈസ്‌റ്റ് കേരള മഹായിടവകയുടെ പുതിയ ബിഷപ്‌

uploads/news/2019/07/319888/re3.jpg

തൊടുപുഴ: സി.എസ്‌.ഐ. ഈസ്‌റ്റ്‌ കേരള മഹായിടവകയുടെ പുതിയ ബിഷപ്പായി റവ.വി.എസ്‌. ഫ്രാന്‍സിസിനെ തെരഞ്ഞെടുത്തു. ചെന്നൈയിലുള്ള സി.എസ്‌.ഐ. സിനഡ്‌ സെലക്ഷന്‍ കമ്മിറ്റിയാണ്‌ ഇന്നലെ വൈകിട്ടു നാലിനു ബിഷപ്പിനെ തെരഞ്ഞെടുത്തുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്‌. ബിഷപ്‌ കെ.ജി. ദാനിയേല്‍ ഈ മാസം പത്തിനു സ്‌ഥാനമൊഴിയും.
ഈസ്‌റ്റ്‌ കേരള മഹായിടവകയുടെ നാലാമത്തെ ബിഷപ്പാണ്‌ റവ.ഫ്രാന്‍സിസ്‌. ചേലച്ചുവട്ടില്‍ താമസമാക്കിയ എള്ളുമ്പുറം വരിക്കയാനിക്കല്‍ സാമുവലിന്റെയും മേലുകാവ്‌ പുതുപ്പറമ്പില്‍ അന്നമ്മയുടെയും നാലു മക്കളില്‍ മൂന്നാമനായി 1961 മേയ്‌ 18ന്‌ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം എള്ളുമ്പുറം, തുടങ്ങനാട്‌, വാഴത്തോപ്പ്‌ സ്‌കൂളുകളിലായിരുന്നു. 1985 ല്‍ സഭ ശുശ്രൂഷയ്‌ക്കായി സമര്‍പ്പിതനാവുകയും പുളിക്കതൊട്ടി സഭയില്‍ നിയോഗിക്കപ്പെടുകയും ചെയ്‌തു. 1986ല്‍ പുനെ യൂണിയന്‍ ബൈബിള്‍ കോളജില്‍ വേദപഠനത്തിനു ചേര്‍ന്നു, ബാച്ച്‌ലര്‍ ഓഫ്‌ തിയോളജി ഡിഗ്രി നേടി. ചെമ്മണ്ണാര്‍, കട്ടപ്പന, കൊന്നത്തടി, കാളിയാര്‍ ഇടവകകളില്‍ വികാരിയായി. ഒഴുവത്തടം കരിമ്പന്‍, ബോണാമി, പാമ്പനാര്‍, പെരുമ്പാവൂര്‍ എന്നീ സഭകളില്‍ പട്ടക്കാരന്റെ അധിക ചുമതല നിര്‍വഹിച്ചു. സണ്‍ഡേ സ്‌കൂള്‍ ജനറല്‍ സെക്രട്ടറി, ബിഷപ്‌സ്‌ ചാപ്ലൈന്‍ ആന്‍ഡ്‌ സെക്രട്ടറി, സന്നദ്ധ സുവിശേഷ സംഘം ജനറല്‍ സെക്രട്ടറി, ജില്ലാ ചെയര്‍മാന്‍, സിനഡ്‌ മിഷന്‍ ബോര്‍ഡംഗം, സിനഡ്‌ എക്‌സിക്യൂട്ടീവ്‌ കമ്മറ്റിയംഗം, സിനഡ്‌ വര്‍ക്കിങ്‌ കമ്മറ്റിയംഗം, സിനഡ്‌ ഫിനാന്‍സ്‌ ബോര്‍ഡംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഇപ്പോള്‍ സിനഡ്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയംഗവും സിനഡ്‌ ലിറ്റര്‍ജി കമ്മിറ്റിയംഗവും. ഈസ്‌റ്റ്‌ കേരള മഹായിടവക മിഷന്‍ ബോര്‍ഡ്‌ ഡയറക്‌ടര്‍ എന്ന നിലയില്‍ പത്തു വര്‍ഷം പ്രവര്‍ത്തിച്ചു.
ഭാര്യ ഡാര്‍ളി ചൊവ്വൂര്‍ അരീത്തടത്തില്‍ കുടുംബാംഗമാണ്‌. വിദ്യാര്‍ഥികളായ ഫ്രാങ്ക്‌ളിന്‍ സാം ഫ്രാന്‍സിസ്‌, ഹെച്‌മാ ഫ്രാന്‍സിസ്‌ എന്നിവരാണ്‌ മക്കള്‍.

Ads by Google
Saturday 06 Jul 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW